ശബരിമലയും കമ്യൂണിസവും; 'നാല്പത്തിയൊന്നിന്റെ മോഷൻ പോസ്റ്റർ ശ്രദ്ധ നേടുന്നു

ബിജു മേനോനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സിനിമയാണ് നാൽപത്തിയൊന്ന്. ലാൽജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലർ ഇന്റർനെറ്റിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സിനിമയുടെ വ്യത്യസ്തമായ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. “ഇമോഷൻ പോസ്റ്റർ ” എന്നാണ് അണിയറ പ്രവർത്തകർ ഈ പോസ്റ്ററിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

ചെങ്കൊടിയുടെ പശ്ചാത്തലത്തിൽ ഇരുമുടികെട്ടുമായി നിൽക്കുന്ന ബിജു മേനോൻ ആണ് മോഷൻ പോസ്റ്ററിൽ ഉള്ളത്. ഒരു യാത്രയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ആണ് നാൽപത്തിയൊന്ന്. കണ്ണൂരിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ് സിനിമ എന്ന് റിപ്പോർട്ടുകൾ ഉണ്ട്. അന്തർദേശിയ നാടക പ്രവർത്തകർ അടക്കം നിരവധി പുതുമുഖങ്ങളും ഈ സിനിമയിൽ ശ്രദ്ധേയമായ റോളുകളിൽ എത്തും.

തട്ടിൻപുറത്ത് അച്യുതൻ ആണ് ഇതിനു മുന്നേ പുറത്തിറങ്ങിയ ലാൽജോസ് ചിത്രം.നാൽപത്തിയൊന്ന് ലാൽജോസിന്റെ ഇരുപത്തഞ്ചാം സംവിധാന സംരംഭം കൂടിയാണ്. ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.എസ് കുമാർ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ബിജിപാൽ ആണ് സംഗീതം നിർവഹിക്കുന്നത്. നാൽപത്തിയൊന്ന് നവംബർ ആദ്യ വാരം തീയറ്ററുകളിൽ എത്തും

Latest Stories

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്