ആദ്യമായി കണ്ടത് മുംബൈയില്‍, ഒന്നിച്ച് ഒരുപാട് യാത്രകള്‍; നാഗചൈതന്യ-ശോഭിത പ്രണയം മൊട്ടിട്ടത് ഇങ്ങനെ..

നാഗചൈതന്യയും നടി ശോഭിത ധുലിപാലയും ഇന്ന് വിവാഹിതരാണ്. ഹെദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ചാണ് വിവാഹം. ഇതിനിടെ ഇരുവരുടെയും ലവ് സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. മുംബയില്‍ വച്ചാണ് നാഗചൈതന്യയും ശോഭിതയും ആദ്യമായി കണ്ടുമുട്ടിയത്. ചൈതന്യ തന്റെ ഒ.ടി.ടി ഷോയുടെ ലോഞ്ചിനായി മുംബയില്‍ എത്തിയപ്പോള്‍ ശോഭിതയ്ക്കും അതേ സ്ഥലത്ത് മറ്റൊരു ഷോ ഉണ്ടായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ഒരു ജംഗിള്‍ സഫാരിയ്ക്ക് ശോഭിതയും നാഗചൈതന്യയും പോയ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഒരുമിച്ചുള്ള ചിത്രങ്ങള്‍ അല്ലായിരുന്നു പങ്കുവച്ചത്. എന്നാല്‍ ചിത്രത്തിലെ പശ്ചാത്തലങ്ങള്‍ തമ്മിലുള്ള സാമ്യം കണ്ട് ഇരുവരും തമ്മില്‍ പ്രണയമാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി.

ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കയത് 2023ല്‍ ആയിരുന്നു. അന്ന് ലണ്ടനിലെ ഒരു റെസ്റ്റോറന്റില്‍ വച്ച് നാഗചൈതന്യ പങ്കുവച്ച ചിത്രത്തിന്റെ പിന്നില്‍ ഒരു ടേബിളില്‍ ശോഭിത ഇരിക്കുന്നത് കാണാമായിരുന്നു. കൈ ഉപയോഗിച്ച് മുഖം മറച്ചാണ് ശോഭിത ഇരുന്നത്.

2022 ജൂണില്‍ യൂറോപ്പിലെ ഒരു പബ്ബിനുള്ളില്‍ നാഗചൈതന്യയും ശോഭിതയും ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 2021ലാണ് നാഗചൈതന്യയ്ക്കും സാമന്തയ്ക്കും വിവാഹമോചനം ലഭിക്കുന്നത്. അതിന് ശേഷമാണ് ശോഭിതയുമായി നടന്‍ പ്രണയത്തിലാകുന്നത്.

ശേഷം ഇരുവരും നിരവധി യാത്രക്കളും ഒരുമിച്ച് നടത്തിയിട്ടുണ്ട്. ഈ യാത്രകളാണ് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും നയിച്ചത്. ഈ വര്‍ഷം ഓഗസ്റ്റ് 8ന് ആയിരുന്നു ശോഭിതയുടെയും നാഗചൈതന്യയുടെയും വിവാഹനിശ്ചയം നടന്നത്. വിവാഹത്തിന് മുമ്പുള്ള ഹല്‍ദി, മറ്റ് ആഘോഷങ്ങളുടെയെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു