കുരുന്നിനൊപ്പം രസികന്‍ സാന്റ; 'മൈ സാന്റ'യുടെ പുതിയ പോസ്റ്റര്‍

ദിലീപ് നായകനാകുന്ന “മൈ സാന്റാ”യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലേതുപോലെ തന്നെ സാന്റാക്ലോസിന്റെ വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച വരവേല്‍പ്പാണ് പോസ്റ്ററിന് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം നിഷാദ് കോയ, അജീഷ് ഒ.കെ, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

“തോപ്പില്‍ ജോപ്പന്‍”, “ശിക്കാരി ശംഭു” എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് നിര്‍മാതാക്കളില്‍ ഒരാളായ നിഷാദ് കോയ. ചിത്രത്തില്‍ അനുശ്രീയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നവാഗതനായ ജെമിന്‍ സിറിയക് കഥയും തിരക്കഥയും സംഭാഷണമൊരുക്കുന്ന ചിത്രം വാള്‍ പോസ്റ്റര്‍ എന്റര്‍ടൈമന്റ് എന്ന കമ്പനിയാണ് നിര്‍മ്മിക്കുന്നത്.

ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. “ജാക്ക് ഡാനിയേല്‍” ആയിരുന്നു ദിലീപിന്റെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. “ഉള്‍ട്ട”യാണ് അനുശ്രീയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്