സഹോദരന്റെ സ്‌പെഷ്യല്‍ ഡേ, ആടിപ്പാടി രമ്യ നമ്പീശന്‍; സംഗീതസംവിധായകന്‍ രാഹുല്‍ സുബ്രഹ്‌മണ്യന്‍ വിവാഹിതനായി

സംഗീതസംവിധായകനും നടി രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുല്‍ സുബ്രഹ്‌മണ്യന്‍ വിവാഹിതനായി. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും ഡെബിയും വിവാഹിതരായത്.

ജൂണ്‍ 12ന് ആയിരുന്നു വിവാഹം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു രാഹുലിന്റെയും ഡെബിയുടെയും വിവാഹനിശ്ചയം. വിവാഹശേഷം കൊച്ചിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് വിവാഹവിരുന്ന് ഒരുക്കിയിരുന്നു.

ജയസൂര്യ, ജോമോള്‍, ഭാവന, ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, വിനീത്, അഭയ ഹിരണ്‍മയി, ഇന്ദ്രന്‍സ് തുടങ്ങി സിനിമാസംഗീതരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. രമ്യ നമ്പീശനും സുഹൃത്തുക്കളും ചേര്‍ന്നുള്ള നൃത്തത്തിന്റെ വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്.

2013ല്‍ പുറത്തിറങ്ങിയ ‘മങ്കിപെന്‍’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുല്‍ ചലച്ചിത്രസംഗീതമേഖലയിലേക്ക് ചുവടു വച്ചത്. പിന്നീട് ‘ജോ ആന്‍ഡ് ദ് ബോയ്’, ‘സെയ്ഫ്’, ‘മേപ്പടിയാന്‍’, ‘ഹോം’ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും സംഗീതം ഒരുക്കിയിട്ടുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ