രണ്ടു വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നടന്ന രണ്ടു സംഭവം; പ്രധാനവേഷങ്ങളില്‍ ഇന്ദ്രന്‍സും മുരളി ഗോപിയും

സാഗര്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം ‘കനകരാജ്യ’ത്തിന്റെ പൂജ കഴിഞ്ഞു. കൊട്ടാരക്കര മഹാദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു പൂജ ചടങ്ങുകള്‍. അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായി നടന്ന ചടങ്ങില്‍ നിര്‍മ്മാതാവ് വിനായക അജിത്ത് ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്.

വിനായക അജിത്ത് സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും സംവിധായകന്‍ സാഗറിന്റെ പിതാവ് ഹരിക്കുട്ടന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ആലപ്പുഴയില്‍ നടന്ന രണ്ടു സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രമൊരുങ്ങുന്നത്.

തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ വാണിജ്യ ഘടകങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ സാഗര്‍ പറഞ്ഞു. ഇന്ദ്രന്‍സ്, മുരളി ഗോപീ എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍. ഇന്ദ്രന്‍സ്, ജോളി, ആതിരാ പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘വീകം’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സാഗര്‍. ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ്, അച്ചുതാനന്ദന്‍, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങന്‍, രമ്യാ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടണിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.

ഹരി നാരായണന്റെ വരികള്‍ക്ക് അരുണ്‍ മുരളിധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. കൊട്ടാരക്കരയ്ക്ക് അടുത്തുള്ള ചീരങ്കാവ്, മാറനാട്, എഴുകോണ്‍, നെടുവത്തൂര്‍, കുണ്ടറ ഭാഗങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ഈ പ്രദേശത്തു നടക്കുന്ന ആദ്യ സിനിമാ ചിത്രീകരണവും ഇതാണ്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം