അന്തസ് കാട്ടി സിനിമാ നയ രൂപീകരണ സമിതി; മുകേഷ് പുറത്ത്

സിനിമാ നയം കരട് രൂപീകരണ സമിതിയില്‍ നിന്നും നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി. ലൈംഗികപീഡന കേസില്‍ പ്രതിയായ മുകേഷിനെ സിപിഎം നിര്‍ദേശ പ്രകാരമാണ് ഒഴിവാക്കിയത്. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടത്തുന്ന കോണ്‍ക്ലേവിന് മുന്നോടിയായാണ് നയരൂപീകരണ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. ഷാജി എന്‍. കരുണ്‍ ആണ് സമിതിയുടെ ചെയര്‍മാന്‍. സിനിമാ നയം രൂപീകരിക്കാന്‍ സംഘടിപ്പിക്കുന്ന സമിതിയില്‍ ലൈംഗികാതിക്രമ ആരോപണങ്ങള്‍ നേരിടുന്ന മുകേഷിന്റെ സാന്നിധ്യം വിവാദമായിരുന്നു.

മുകേഷിനെ പത്തംഗ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് സംവിധായകന്‍ വിനയന്‍, ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ തള്ളി.

എംഎല്‍എ സ്ഥാനത്തുനിന്ന് മുകേഷ് രാജി വയ്ക്കില്ല. മുകേഷിനെ കൂടാതെ മഞ്ജു വാര്യര്‍, പത്മപ്രിയ, ഛായാഗ്രാഹകന്‍ രാജീവ് രവി, നിഖില വിമല്‍, നിര്‍മ്മാതാവ് സന്തോഷ് കുരുവിള എന്നിവരാണ് സിനിമാ മേഖലയില്‍ നിന്നുള്ള സമിതിയിലെ മറ്റുള്ളവര്‍.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്