വിനായകന്റെ ജാതി കാരണമാണ് 'താന്‍' എന്ന് വിളിക്കുന്നതും പ്രകോപിപ്പിച്ച് സംസാരിക്കുന്നതും; മൃദുല ദേവി

വിനായകന് എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും് പിന്നിലെ കാരണം അദ്ദേഹത്തിന്റെ ജാതിയും നിറവുമാണെന്ന് സാമൂഹിക നിരീക്ഷകയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി. വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍. അതിവിടെ ഒരു നടന്മാര്‍ക്കും നേരിടേണ്ടി വന്നിട്ടില്ല.

അദ്ദേഹത്തെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് താന്‍ ഒരു കാലത്തും യോജിക്കില്ലെന്നും മൃദുല ദേവി റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ വിനായകന്റെ ജാതി കാരണമാണ് ‘താന്‍’ എന്ന് വിളിക്കുന്നതും പ്രകോപിപ്പിച്ച് സംസാരിക്കുന്നതും. വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് ഞാന്‍ ഒരു കാലത്തും യോജിക്കില്ല.

വിനായകനോട് മാത്രമാണ് ഇത്തരത്തില്‍ മാധ്യമങ്ങള്‍ പെരുമാറുന്നതും വയലന്‍സ് ക്രിയേറ്റ് ചെയ്യുന്നതെങ്കില്‍ അത് ജാതി കൊണ്ട് മാത്രമാണ്. അപ്പോഴും അദ്ദേഹം ഇവിടെ പിടിച്ചു നില്‍ക്കുന്നു എന്നതില്‍ എനിക്ക് വളരെയേറെ അഭിമാനമുണ്ട്”അവര്‍ വ്യക്തമാക്കി.

പന്ത്രണ്ട്’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന പ്രസ് മീറ്റിലും വിനായകന്റെ പ്രതികരണങ്ങള്‍ വൈറലായിരുന്നു. പ്രസ് മീറ്റിനിടയില്‍ മീ ടൂ വിവാദത്തെക്കുറിച്ചുള്ള ചോദ്യം മൂലം വിനായകന്‍ ക്ഷുഭിതനായി. താന്‍ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്റെ മേലുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം