മോഹന്‍ലാലിനും സുചിത്രയ്ക്കും 31ാം വിവാഹവാര്‍ഷികം; ആശംസകളുമായി ആരാധകരും

മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 31-ാം വിവാഹവാര്‍ഷികമാണ് ഇന്ന്. 1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. 31ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മോഹന്‍ലാലിനും സുചിത്രയ്ക്കും ആശംസ നേര്‍ന്ന് ആരാധകലോകവും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്.

പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താല്‍ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാര്‍ നടത്തികൊടുക്കുകയായിരുന്നു.

സിനിമയില്‍ നേട്ടങ്ങള്‍ ഒന്നൊന്നായി പിന്നിടുമ്പോഴും മോഹന്‍ലാല്‍ തന്നേയും കൃത്യമായി ചേര്‍ത്തുപിടിച്ചിരുന്നുവെന്ന് സുചിത്ര പറയുന്നു. സിനിമാതിരക്കുകള്‍ക്കിടയില്‍ കുടുംബത്തിലെ കാര്യങ്ങളും ബിസിനസ്സുമൊന്നും ശ്രദ്ധിക്കാന്‍ താരത്തിന് കഴിയുമായിരുന്നില്ല, യാതൊരുവിധ പരാതികളുമില്ലാതെ സുചിത്രയായിരുന്നു എല്ലാം ചെയ്തിരുന്നത്.

നാല് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തിനിടയില്‍ സ്വന്തമായൊരു സിനിമയെന്ന പ്രഖ്യാപനം മോഹന്‍ലാല്‍ നടത്തിയത് അടുത്തിടെയായിരുന്നു. ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. സംവിധാനമെന്നത് വലിയ പണിയാണെന്നും അഭിനേതാവായി മുന്നേറുന്നതിനിടയില്‍ അത് സാധിക്കുമോയെന്നറിയില്ലെന്ന തരത്തിലുള്ള മറുപടികളായിരുന്നു അദ്ദേഹം നേരത്തെ നല്‍കിയത്.

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍