കയ്യില്‍ വാളേന്തി വീരയോദ്ധാവായി മോഹന്‍ലാല്‍; 'വൃഷഭ'യിലെ ലുക്ക് ഇതാണ്.. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യ ചിത്രം ‘വൃഷഭ’യുടെ ആദ്യ ഷെഡ്യൂള്‍ അവസാനിച്ചു. ചിത്രത്തിലെ തന്റെ ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യോദ്ധാവിന് സമാനമായി കയ്യില്‍ വാളേന്തി നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം.

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘യോദ്ധ’ ഓര്‍മവരുന്നുവെന്നാണ് ലുക്ക് കണ്ട് ആരാധകര്‍ പറയുന്നത്. ‘ബാഹുബലി’ വേര്‍ഷന്‍ ആണോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ചിത്രത്തിലെ അഭിനേതാക്കളുടെയെല്ലാം ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റംചെയ്ത് അടുത്തവര്‍ഷം രാജ്യമൊട്ടാകെ റിലീസ് ചെയ്യും. ഏകതാ കപുറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എ.വി.എസ്. സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്.

റോഷന്‍ മേക്ക, ഷനായ കപുര്‍, സഹ്റ എസ്. ഖാന്‍ എന്നിവരും അഭിനയിക്കുന്നു. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. സഹ്റ എസ് ഖാന്‍ നായികയായി അഭിനയിക്കുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും വൃഷഭയ്ക്കുണ്ട്.

ഒരു ആക്ഷന്‍ എന്റര്‍ടൈനര്‍ ചിത്രമായിരിക്കും വൃഷഭ. ഇമോഷന്‍സ് കൊണ്ടും വിഎഫ്എക്‌സ് കൊണ്ടും മികച്ച ദൃശ്യാവിഷ്‌ക്കാരം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നൊരു സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. 2024ല്‍ ചിത്രം റിലീസിനെത്തും.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്