'മെഗാസ്റ്റാറുകള്‍ കണ്ടുപഠിക്കണം'; ബോക്‌സര്‍ ആകാന്‍ കാലില്‍ മസില്‍ പെരുപ്പിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ബോക്‌സര്‍ ആയി എത്തുന്ന പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിനായി മോഹന്‍ലാല്‍ 15 കിലോയോളം ഭാരം കുറക്കേണ്ടി വരുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയാക്കായുള്ള മോഹന്‍ലാലിന്റെ ഒരുക്കങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകള്‍ക്കായി മോഹന്‍ലാല്‍ പ്രത്യേകമായി ചെയ്യുന്ന വര്‍ക്ക് ഔട്ടിന്റെ വീഡിയോയാണ് വൈറലാകുന്നത്. കാഫ് മസില്‍സിനു വേണ്ടി താരം വര്‍ക്ക് ഔട്ട് ചെയ്യുന്നതും ഒടുവില്‍ മസില്‍ പെരുപ്പിച്ചു പിടിക്കുന്നതും കാണാം. ലെഗ് ഡേയില്‍ ഏതു മടിയുള്ള ആളെയും ആവേശം കൊള്ളിക്കും മോഹന്‍ലാലിന്റെ ഈ പ്രകടനം.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. മറ്റു താരങ്ങളും മെഗാസ്റ്റാറുകളും കണ്ടു പഠിക്കണം എന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. അത്ര എളുപ്പം രൂപപ്പെടാത്ത കാഫ് മസില്‍സ് ഈ പ്രായത്തിലും ഭംഗിയായി കാത്തു സൂക്ഷിക്കുന്നത് സ്ഥിരമായുള്ള വര്‍ക്ക് ഔട്ട് വഴിയാണെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. നേരത്തെയും ജിമ്മില്‍ വെച്ചുള്ള മോഹന്‍ലാലിന്റെ പല വീഡിയോകളും വൈറല്‍ ആയിരുന്നു.

ബോക്‌സറുടെ കഥ പറയുന്ന ചിത്രം അയാളുടെ ഉയര്‍ച്ചകളെയും വീഴ്ചകളെയും കുറിച്ചാണ് സംസാരിക്കുക. മോഹന്‍ലാലും താനും ചേര്‍ന്ന് എല്ലാ തരത്തിലുള്ള സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു സ്‌പോര്‍ട്‌സ് ചിത്രം ചെയ്തിട്ടില്ല. തങ്ങളുടെ റാഗിംഗ് ബുള്‍ ആണ് ഈ ചിത്രമെന്ന് വേണമെങ്കില്‍ പറയാം എന്നാണ് പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

View this post on Instagram

A post shared by Mohanlal (@mohanlal)

Latest Stories

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര