'സിനിമയിലെ രാജാവും കാട്ടിലെ രാജാവും ഒരു ഫ്രെയ്മില്‍'; വൈറലായി മോഹന്‍ലാലിന്റെ കൂള്‍ ലുക്ക്

മോഹന്‍ലാല്‍ സിനിമകള്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. പ്രിയ താരത്തിന്റെ വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. താരം പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വെള്ള ഷര്‍ട്ടും കൂളിംഗ് ഗ്ലാസും തൊപ്പിയും ധരിച്ചിരിക്കുന്ന താരത്തിന്റെ ചിത്രത്തിന് പിന്നില്‍ സിംഹത്തിന്റെ ചിത്രവും കാണാം.

സിനിമയിലെ രാജാവും കാട്ടിലെ രാജാവും ഒരൊറ്റ ഫ്രെയ്മില്‍ എന്ന കമന്റുകളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. പുറകിലെ സിംഹത്തേക്കാള്‍ ഗാംഭീര്യം മുമ്പിലെ സിംഹത്തിന് ആണെന്ന കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിത്രം ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

അതേസമയം, “നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്” എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ 23-ന് ആണ് ആരംഭിച്ചത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ നായിക. ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ ശ്രദ്ധ എത്തുന്നത്.

സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പുലിമുരുകന്‍ ചിത്രത്തിന് ശേഷം മോഹന്‍ലാലിനു വേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്