'എനിക്ക് ഭക്ഷണവുമായാണ് ഇവര്‍ എത്തിയിരിക്കുന്നത്', ചായക്കട നടത്തി 25 ലോകരാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയ ആ ദമ്പതിമാരെ വീട്ടിലേക്കു ക്ഷണിച്ച് മോഹന്‍ലാല്‍

ചായക്കട നടത്തി 25 ലോകരാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയ വൃദ്ധദമ്പതിമാരെ വീട്ടിലേക്ക് ക്ഷണിച്ച് നടന്‍ മോഹന്‍ലാല്‍. കൊച്ചി ഗാന്ധി നഗറില്‍ ശ്രീ ബാലാജി എന്ന കോഫി ഹൗസ് നടത്തി ഈജിപ്ത്, സിങ്കപ്പൂര്‍, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം യാത്ര നടത്തിയ കെ ആര്‍ വിജയന്‍ എന്ന ബാലാജിയും ഭാര്യ മോഹനയുമാണ് ലാലിന്റെ ക്ഷണം സ്വീകരിച്ച് പ്രിയതാരത്തിന്റെ വീട്ടിലെത്തിയിരിക്കുന്നത്.

അവര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാനായതിന്റെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
“”അതിശയിപ്പിക്കും ഈ ദമ്പതിമാര്‍.. വിജയനും മോഹന വിജയനും. തങ്ങളുടെ പരിമിതികളെ മുഴുവന്‍ മറികടന്ന് ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുളളവര്‍.. അതും കൊച്ചി ഗാന്ധി നഗറിലെ ശ്രീ ബാലാജി എന്ന ചെറിയൊരു കോഫി ഹൗസ് നടത്തിയിട്ട്.. ഇവരെ വീട്ടിലേക്ക് വിളിക്കാനായതിലാണ് എനിക്കിന്ന് ആനന്ദം… ഇവരെനിക്കായി ഭക്ഷണവുമായാണ് വന്നിരിക്കുന്നത്.. ഏവര്‍ക്കും പ്രചോദനമാണ് ഇവര്‍..”” ദമ്പതിമാര്‍ക്കൊപ്പം എടുത്ത ചിത്രത്തോടൊപ്പം മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി