ഖുറേഷി അബ്രാമിന്റെ ആ കണ്ണട ഇനി സയീദ് മസൂദിന് സ്വന്തം; ചിത്രവുമായി പൃഥ്വിരാജ്, വില തിരഞ്ഞ് ആരാധകര്‍

സ്റ്റീഫന്‍ നെടുമ്പുള്ളിയില്‍ നിന്നും ഖുറേഷി അബ്രാം ആയുള്ള മോഹന്‍ലാലിന്റെ ട്രാന്‍സ്‌ഫൊര്‍മേഷന്‍ ആരാധകരെ ഹരം കൊള്ളിച്ചത്. ലൂസിഫര്‍ സിനിമയില്‍ അബ്രാം ഖുറേഷി ഉപയോഗിച്ചിരുന്ന കൂളിംഗ് ഗ്ലാസ് പൃഥ്വിരാജിന് സമ്മാനമായി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഈ വിവരം പങ്കുവെച്ചത്. ഇതോടെ കണ്ണയുടെ വില തിരയുകയാണ് ആരാധകര്‍. ഈ കണ്ണട തരുമോ എന്ന് ചോദിച്ചും ചില ആരാധകര്‍ എത്തിയിട്ടുണ്ട്. ഇതോടെ ഇത് ഉണ്ണി മുകുന്ദന്‍ അല്ല എന്ന കമന്റുകളും എത്തുന്നുണ്ട്.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ 2019ല്‍ റിലീസായ ചിത്രമാണ് ലൂസിഫര്‍. 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രം കൂടിയാണിത്. മഞ്ജു വാര്യര്‍, ടൊവിനോ, വിവേക് ഒബ്‌റോയ്, ബൈജു, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഷാജോണ്‍, നൈല ഉഷ, ഫാസില്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നത്.

അതേസമയം, ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റെ പേര് ഗോഡ്ഫാദര്‍ എന്നാണ്. ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നയന്‍താര ആണ് ചിത്രത്തില്‍ നായിക. സത്യദേവ് ആണ് ചിത്രത്തിലെ മറ്റൊരു താരം. ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമാണിത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍