അടുത്ത പിറന്നാള്‍ വരെയൊന്നും കാത്തിരിക്കുന്നില്ല, നാളെ അറിയാം ആ ടൈറ്റില്‍; വമ്പന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ കരിയറിലെ 360-ാം സിനിമയായി ഒരുങ്ങുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കും എന്നാണ് മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.

റാന്നിക്കാരനായ ടാക്‌സി ഡ്രൈവര്‍ ഷണ്മുഖമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സൂപ്പര്‍ സ്റ്റാര്‍ എന്നതിലുപരി കുറേ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ എന്ന നടനെ ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 21ന്, മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ പുറത്തുവിടുമെന്ന് സംവിധായകന്‍ സൂചന നല്‍കിയിരുന്നെങ്കിലും അത് ഉണ്ടായില്ല.

‘പേരിനായി കാത്തിരുപ്പ് തുടരുകയാണ് ഞങ്ങളും നിങ്ങളും’ എന്നായിരുന്നു തരുണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഈ കാത്തിരിപ്പിനാണ് ഇനി അവസാനം ഉണ്ടാവാന്‍ പോകുന്നത്. അതേസമയം, മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമാണ് സിനിമയില്‍ മോഹന്‍ലാല്‍ എന്ന് തരുണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം രഞ്ജിത്ത് ആണ്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ. ആര്‍ സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തികരഞ്ജിത്, കലാസംവിധാനം ഗോകുല്‍ദാസ്.

Latest Stories

IND VS ENG: എടാ കൊച്ചുചെറുക്കാ ആ ഒരു കാര്യത്തിൽ കോഹ്ലി തന്നെയാണ് കേമൻ, നീ വിരാടിനെ കണ്ട് പഠിക്കണം: സഞ്ജയ് മഞ്ജരേക്കര്‍

രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി; ആറ് പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍

മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

യാഷ് ദയാലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതി; ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്ത്; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

IND VS ENG: ഇംഗ്ലണ്ടിന് ഇന്ത്യയുടെ വക എട്ടിന്റെ പണി; വിശദീകരണവുമായി എ ബി ഡിവില്ലിയേഴ്സ്; സംഭവം ഇങ്ങനെ

ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീമിന്റെ സർപ്രൈസ് അതായിരിക്കും, അങ്ങനെ സംഭവിച്ചാൽ അവരെ പിടിച്ചാൽ കിട്ടില്ല, തുറന്നുപറഞ്ഞ് എബിഡി

ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചു, നാല് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ്; മദ്യത്തിന് അടിമയെന്ന് പൊലീസ്

ഇറാനുമായി ചര്‍ച്ചയ്ക്കില്ല, സഹായങ്ങളും നല്‍കില്ല; ആണവ കരാറില്‍ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്

24 മണിക്കൂറിൽ തൊണ്ണൂറായിരത്തിലേറെ ബുക്കിങ്; കുതിപ്പ് തുടർന്ന് 'കണ്ണപ്പ'

'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേരു മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കണം; സെന്‍സര്‍ ബോര്‍ഡ് അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കണമെന്ന് ആര്‍എസ്എസ്‌