ഭീമനായി അഭിനയിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന മോഹന്‍ലാലിന്റെ വാദം തള്ളി സോഷ്യല്‍മീഡിയ; പഴയ വീഡിയോകള്‍ കുത്തിപൊക്കി പ്രേക്ഷകര്‍

എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ രചിച്ച രണ്ടാമൂഴത്തില്‍ ഭീമന്റെ വേഷത്തില്‍ അഭിനയിക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന പഴയ അഭിമുഖങ്ങള്‍ ഓര്‍മപ്പെടുത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ട് ഭാഗമായിട്ടെത്തുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും അതില്‍ താന്‍ തന്നെയാണ് ഭീമനായിട്ട് വേഷമിടുന്നതെന്നും മോഹന്‍ലാല്‍ പറയുന്ന വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ കുത്തിപ്പൊക്കിയത്.

https://www.facebook.com/ActorMohanlal/videos/1331437973578562/

2017ലെ മനോരമ ന്യൂസ് “ന്യൂസ് മേക്കര്‍” സംവാദത്തിനിടെ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.”അദ്ദേഹം സ്‌ക്രിപ്റ്റ് മുഴുവന്‍ എഴുതിക്കഴിഞ്ഞു. രണ്ട് ഭാഗങ്ങളായിട്ടാണ് വരുന്നത്. ഞാനാണ് അതില്‍ ഭീമനായിട്ട് അഭിനയിക്കുന്നത്. ഇന്റര്‍നാഷണല്‍ പ്രൊഡക്ഷനാണ്. 600 കോടിയോളം വരും ചിലവ്”, എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

ഒപ്പം ചിത്രത്തില്‍ നായകനാക്കി തന്നെ ആലോചിച്ചതില്‍ എംടിക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പലരും കുത്തിപ്പൊക്കിയിട്ടുണ്ട്.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍