ഫ്‌ളൈറ്റിലുള്ള എല്ലാ മോഹന്മാരും ദയവായി എഴുന്നേറ്റ് നില്‍ക്കൂ..; മോഹന്‍ സിസ്‌റ്റേഴ്‌സിനൊപ്പം മോഹന്‍ലാല്‍

മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിയുമായി മോഹന്‍ സിസ്‌റ്റേഴ്‌സ്. നടിയും നര്‍ത്തകിയുമായ മുക്തി മോഹന്‍ ആണ് മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന സഹോദരിമാരുടെ ചിത്രം പങ്കുവച്ചത്. രസകരമായ ക്യാപ്ഷനോടെയാണ് മുക്തി ചിത്രം പങ്കുവച്ചത്. ഒപ്പം എല്ലാവര്‍ക്കും പ്രചോദനമായ മോഹന്‍ലാല്‍ എന്ന ഇതിഹാസ താരത്തെ കണ്ടതിന്റെ സന്തോഷവും മുക്തി പങ്കുവച്ചിട്ടുണ്ട്.

”ഫ്‌ളൈറ്റിലുള്ള എല്ലാ മോഹന്മാരും ദയവായി എഴുന്നേറ്റ് നില്‍ക്കൂ. മോഹന്‍ലാല്‍ സര്‍, നിങ്ങളെപ്പോലെ ഏവര്‍ക്കും പ്രചോദനമാകുന്ന ഇതിഹാസ താരത്തെ ഒടുവില്‍ കണ്ടുമുട്ടിയതില്‍ സന്തോഷം. ഒരുപാട് നന്ദി” എന്നാണ് മുക്തി മോഹന്‍ കുറിച്ചിരിക്കുന്നത്. മുക്തി, നീതി, സാക്ഷി എന്നീ സഹോദരിമാരാണ് മോഹന്‍ലാലിനൊപ്പമുള്ളത്.

നീതി മോഹന്‍, ശക്തി മോഹന്‍, മുക്തി മോഹന്‍, കൃതി മോഹന്‍ എന്നീ നാല് സഹോദരിമാരാണ് മോഹന്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്നത്. മൂത്ത സഹോദരിയായ നീതി മോഹന്‍ ബോളിവുഡ് ഗായികയാണ്. ശക്തി മോഹന്‍ നര്‍ത്തകിയും കൊറിയോഗ്രഫറുമാണ്. സ്റ്റാര്‍പ്ലസ് ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയുടെ വിധികര്‍ത്താവും കൂടിയാണ് ശക്തി.

ശക്തിയുടെ ഇരട്ട സഹോദരിയായ മുക്തി മോഹനും നര്‍ത്തകിയാണ് കൂടാതെ നിരവധി ഷോര്‍ട്ട് ഫിലിമുകളിലും മുക്തി അഭിനയിച്ചിട്ടുണ്ട്. നാലാമത്തെ സഹോദരിയായ കൃതി മോഹന്‍ മാത്രമാണ് ലൈംലൈറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കൃതി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ