മുംബൈയിലെ തീയേറ്ററില്‍ 'ആദി' കണ്ട് മോഹന്‍ലാല്‍

മകന്‍ പ്രണവ് നായകനാകുന്ന ചിത്രം മോഹന്‍ലാല്‍ കണ്ടത് മുംബൈയിലെ തീയേറ്ററില്‍. മുംബൈ ഭാണ്ഡുപ് മാഗ്നറ്റ് മാളിലാണ് താരം സിനിമ കണ്ടത്. അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന നീരാളി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ലാല്‍ ആദി കാണാനായി തീയേറ്ററിലെത്തിയത്. കൊച്ചിയില്‍ സുചിത്ര മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഉള്‍പ്പെടെയുള്ളവര്‍ സിനിമ കാണാനെത്തിയിരുന്നു. പ്രണവിന്റെ ആദ്യ ചിത്രത്തിലെ പ്രകടനത്തില്‍ ഇവരെല്ലാവരും സന്തുഷ്ടരാണ്.

അതേസമയം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി സിനിമ മുന്നേറുകയാണ്. പ്രണവ് തന്റെ അച്ഛനെപ്പോലെ തന്നെയായിത്തീരുമെന്നാണ് ആരാധകരുടെയും സിനിമാരംഗത്തുള്ളവരുടെയും അഭിപ്രായം ഇന്നലെ തീയേറ്ററുകളിലെത്തിയ ചിത്രത്തിലെ അഭിനയത്തിന് പ്രണവിന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. ചിത്രത്തിലെ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങള്‍ അസാധ്യമെന്നാണ് ഷാജി കൈലാസ് വിലയിരുത്തിയത്.

എന്നാല്‍ ചിത്രം തീയേറ്ററുകളിലെത്തിയപ്പോള്‍ അഭിനന്ദനങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ഹിമാലയത്തിലേയ്ക്ക് യാത്ര തിരിച്ചിരിക്കുകയാണ് റിയല്‍ ലൈഫ് ചാര്‍ലിയായ പ്രണവ്. തന്റെ ആദ്യ ചിത്രം ആദിയെ സ്വീകരിച്ചതില്‍ പ്രേക്ഷകരോട് ഫോണില്‍ താരം നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ