കുഞ്ഞുമകന് ഷാജി പാപ്പാനേയും പിള്ളേരും പരിചയപ്പെടുത്തി മിഥുന്‍; ജൂനിയര്‍ മിഥുന്‍ ഇപ്പോഴെ സംവിധാനം പഠിച്ചു തുടങ്ങിയോ എന്ന് 'സര്‍ബത്ത് ഷമീര്‍'

ആട് ചിത്രത്തിലെ ഷാജി പാപ്പാനേയും സംഘത്തേയും കുഞ്ഞുമകന് പരിചയപ്പെടുത്തി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പാന്‍, വിനായകന്റെ ഡ്യൂഡ്, സണ്ണി വെയ്‌ന്റെ സാത്താന്‍ സേവ്യര്‍, വിജയ് ബാബുവിന്റെ സര്‍ബത്ത് ഷമീര്‍ എന്നീ കഥാപാത്രങ്ങളെയാണ് മിഥുന്‍ മകന് പരിചയപ്പെടുത്തി കൊടുക്കുന്നത്.

അച്ഛന്റെ കൈയിലിരുന്ന് ആവേശത്തോടെ ചിരിക്കുകയും ചാടുകയും ചെയ്യുന്ന കുഞ്ഞിന്റെ ക്യൂട്ട് വീഡിയോയാണ് മിഥുന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് “”നല്ലതാടാ”” എന്ന പാപ്പാന്‍ സ്റ്റൈല്‍ കമന്റുമായി ജയസൂര്യയും എത്തി. ജൂനിയര്‍ മിഥുന്‍ ഇപ്പോഴെ സംവിധാനം പഠിച്ചു തുടങ്ങിയോ എന്നാണ് വിജയ് ബാബുവിന്റെ കമന്റ്.

https://www.instagram.com/p/CFXE5cCBR7D/?utm_source=ig_embed

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടായിരുന്നു മിഥുന്‍ സിനിമാരംഗത്തെത്തിയത്. മിഥുന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ആട് ഒരു ഭീകരജീവിയാണ്. 2017-ല്‍ ആട് 2വും റിലീസ് ചെയ്തു. ആട് 3 ഒരുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്‍മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അഞ്ചാം പാതിര എന്നിവയാണ് മിഥുന്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. സൈക്കോ ത്രില്ലര്‍ ചിത്രമായ അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ് മിഥുന്‍.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്