ചിരിപ്പൂരമൊരുക്കാന്‍ ബിജു-ബൈജു- ആസിഫ് ടീം; മേരാ നാം ഷാജി ഇന്ന് തീയേറ്ററുകളില്‍

ഷാജി എന്ന് പേരുള്ള വ്യത്യസ്തരായ മൂന്നുപേര്‍ കണ്ടുമുട്ടുന്നതും ആ കൂടിക്കാഴ്ച്ച അവരുടെ ജീവിതത്തിലുണ്ടാക്കുന്ന വിശേഷങ്ങളും പ്രശ്‌നങ്ങളുമാണ് ഹിറ്റ് സംവിധായകന്‍ നാദിര്‍ഷയുടെ മേരാ നാം ഷാജി പറയുന്നത്. ബിജു മേനോനും ആസിഫ് അലിയും ബൈജുവും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. കോഴിക്കോട് സ്വദേശി ഗുണ്ടാ ഷാജിയായി ബിജു മേനോനും കൊച്ചിക്കാരന്‍ ഷാജിയായി ആസിഫും എത്തുമ്പോള്‍ തിരുവനന്തപുരം ഷാജിയായി എത്തുന്നത് ബൈജു സന്തോഷാണ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബൈജു നായകനാവുന്ന ചിത്രമെന്ന സവിശേഷത കൂടിയുണ്ട് “മേരാ നാം ഷാജി”ക്ക്.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ആസിഫിന്റെ ജോഡിയായാണ് നിഖില എത്തുന്നത്. ആസിഫിന്റെ കഥാപാത്രം കൊച്ചിക്കാരന്‍ ഷാജിയുടെ കൂട്ടാളിയായി ശ്രീനിവാസനും ചിത്രത്തിലുണ്ട്. ഗണേഷ് കുമാര്‍, ധര്‍മജന്‍, രഞ്ജിനി ഹരിദാസ്, ഷഫീഖ് റഹ്മാന്‍, ജോമോന്‍, സാദിഖ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍.

ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയത് ദിലീപ് പൊന്നന്‍ ആണ്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും എഡിറ്റിങ് ജോണ്‍കുട്ടിയും കലാസംവിധാനം ത്യാഗുവും വസ്ത്രാലങ്കാരം സമീറ സനീഷും സംഗീതസംവിധാനം എമില്‍ മുഹമ്മദുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്