'ലാലേട്ടനും ദുല്‍ഖറിനും ആവാം.. ഉണ്ണിക്ക് ആയിക്കൂടാ..'; സേവാഭാരതിയുടെ ആംബുലന്‍സ് വിമര്‍ശനങ്ങളോട് 'കാവിപ്പട'!

ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാനില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതിനോട് സംവിധായകന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് ‘കണ്ണൂരിന്റെ കാവിപ്പട’ എന്ന ഫെയ്‌സ്ബുക്ക് പേജ്.

സേവാഭാരതി എന്ന് എഴുതിയ ആംബുലന്‍സില്‍ നിന്നും മോഹന്‍ലാല്‍ ഇറങ്ങുന്ന ചിത്രം പങ്കുവച്ചാണ് ഫെയ്‌സ്ബുക്ക് പേജിലെ പ്രതികരണം. ”15 വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ മഹാസമുദ്രം സിനിമയിലെ ഒരു രംഗം. അന്നും സേവാഭാരതി ഇവിടെ ഉണ്ട്, ഇന്നുമുണ്ട്, നാളെയുമുണ്ടാകും. അന്നില്ലാത്ത ചിലത് ഇന്നുണ്ട് അതിനെ ഈ നാട് കരുതിയിരിക്കുക” എന്നാണ് കുറിപ്പ്.

നിരവധി കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. ”മേപ്പടിയാന്‍ സിനിമ കണ്ടിട്ട് ഇതാണ് നിങ്ങള്‍ കുഴപ്പം കാണുന്നതെങ്കില്‍… ഞങ്ങള്‍ക്ക് ഇത് അഭിമാനമാണ്” എന്ന് ചിലര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും ശബരിമലക്ക് പോകുന്ന സീന്‍ പങ്കുവച്ച് ”ദുല്‍ഖറിന് ആവാം ഉണ്ണിക്ക് ആയിക്കൂടാ” എന്ന കമന്റുകളും പ്രചരിക്കുന്നുണ്ട്.

അതേസമയം, ചിത്രീകരണ സമയത്ത് കോവിഡ് ആയതിനാല്‍ ആംബുലന്‍സുകളെല്ലാം തിരക്കിലായിരുന്നുവെന്നും സേവാഭാരതി ആംബുലന്‍സ് ഫ്രീയായി തന്നതു കൊണ്ടാണ് ഉപയോഗിച്ചതെന്നും സംവിധായകന്‍ വിഷ്ണു മോഹന്‍ പ്രതികരിച്ചിരുന്നു. സേവാഭാരതിയുടെ സ്റ്റിക്കര്‍ മാറ്റി ഒട്ടിക്കേണ്ട ആവശ്യം തോന്നിയില്ല.

കോട്ടയം ടൗണിലേക്ക് ഇറങ്ങി നിന്നാല്‍ ഒരു മണിക്കൂറിനകം ചുരുങ്ങിയത് രണ്ടു സേവാഭാരതി ആംബുലന്‍സുകള്‍ എങ്കിലും പോകുന്നത് കാണാന്‍ സാധിക്കും. പിന്നെ, ഈ ഷൂട്ട് നടന്നത് ആദ്യ ലോക്ഡൗണിനു ശേഷമുള്ള കാലത്തായിരുന്നു. ഷൂട്ടിനു വേണ്ടി ആംബുലന്‍സുകള്‍ ലഭിക്കാന്‍ പ്രയാസം നേരിട്ടു.

വലിയ തുക വാടകയും അവര്‍ ചോദിച്ചിരുന്നു. ആ സമയത്താണ് സേവാഭാരതി തനിക്ക് ഫ്രീയായി ആംബുലന്‍സ് വിട്ടു തന്നത്. ഡ്രൈവര്‍ക്കുള്ള പണം മാത്രം കൊടുത്താല്‍ മതിയെന്നു പറഞ്ഞു. ആ ആംബുലന്‍സാണ് സിനിമയില്‍ ഉപയോഗിച്ചത്.

അതിന്റെ സ്റ്റിക്കര്‍ മാറ്റി ഒട്ടിക്കേണ്ട ഒരു ആവശ്യം ഉണ്ടെന്നു തോന്നിയില്ല. സേവാഭാരതി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. അവരുടെ ആംബുലന്‍സുകള്‍ കേരളത്തില്‍ സജീവമാണ്. അതുപയോഗിച്ചതില്‍ എന്താണ് ഇത്ര തെറ്റ് എന്നാണ് സംവിധായകന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ