മഹാലക്ഷ്മിയുടെ നാലാം പിറന്നാള്‍, ആഘോഷമാക്കി മീനാക്ഷി; ചിത്രങ്ങള്‍

കുഞ്ഞനുജത്തി മഹാലക്ഷ്മിക്ക് പിറന്നാള്‍ ഉമ്മകള്‍ നല്‍കി മീനാക്ഷി ദിലീപ്. ഒരു വയസ് കൂടി പിന്നിട്ടിരിക്കുന്നു എന്നാണ് മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചത്. മഹാലക്ഷ്മിക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

2018 ഒക്ടോബര്‍ 19-നായിരുന്നു മഹാലക്ഷ്മി ജനനം. വിജയദശമി ദിനത്തില്‍ ജനിച്ചത് കൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും മീനാക്ഷിയുടെയും മഹാലക്ഷമിയുടെയും വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ദിലീപിനും കാവ്യയ്ക്കുമൊപ്പം പൊതു പരിപാടികളില്‍ എത്തുന്ന ഇവരുടെ വീഡിയോയും വൈറലാകാറുണ്ട്. മഹാലക്ഷ്മി മഹാകുസൃതിയാണ് എന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. ആര് ട്രാവല്‍ ചെയ്യാന്‍ പോകുന്നത് കണ്ടാലും അവളുടെ ബാഗ് എടുത്ത് വച്ച് ഉടനെ വണ്ടിയില്‍ കയറും.

താന്‍ മൈന്‍ഡ് ചെയ്യാതെ പോയപ്പോള്‍ ‘അച്ഛാ പോകല്ലേ, എടാ കള്ളാ പോകല്ലേ’ എന്ന് വിളിച്ചു വരുന്നുണ്ടായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. അതുപോലെ തന്നെ മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചും നടന്‍ പറഞ്ഞിരുന്നു. എംബിബിഎസ് ചെയ്യുന്ന അവള്‍ക്ക് ഡോക്ടര്‍ ആകാനാണ് താല്‍പര്യം എന്നാണ് ദിലീപ് പറഞ്ഞത്.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ