മീനാക്ഷി മഞ്ജുവിനെ ഫോളോ ചെയ്യുന്നുണ്ടോ? സത്യാവസ്ഥ ഇതാണ്...

മഞ്ജു വാര്യരെ മകള്‍ മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ ആരംഭിച്ചുവെന്ന വാര്‍ത്ത വ്യാജം. മഞ്ജു വാര്യര്‍ മീനാക്ഷിയെ പിന്തുടരുന്നുണ്ടെങ്കിലും മീനാക്ഷി മഞ്ജുവിനെ പിന്തുടരുന്നില്ല. മീനാക്ഷിയുടെ അക്കൗണ്ടിലെ ഫോളോവേഴ്‌സ് ലിസ്റ്റില്‍ മഞ്ജുവിന്റെ പേരില്ല.

അഞ്ച് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഉള്ള മീനാക്ഷി പിന്തുടരുന്നത് 51 പേരെയാണ്. നസ്രിയ ഫഹദ്, അപൂര്‍വ ബോസ്, അലീന അല്‍ഫോണ്‍സ് പുത്രന്‍, മമിത ബൈജു, നമിത പ്രമോദ്, റെബ മോണിക്ക, നിരഞ്ജന അനൂപ്, മീര നന്ദന്‍, കീര്‍ത്തി സുരേഷ് എന്നിവരടക്കമുളളവരെ മീനാക്ഷി ഫോളോ ചെയ്യുന്നുണ്ട്.

പക്ഷേ ആ ലിസ്റ്റില്‍ മഞ്ജു ഇല്ല. 138 പേരെയാണ് മഞ്ജു വാര്യര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്നത്. ഇതില്‍ ഒരാള്‍ മീനാക്ഷിയാണ്. 3.5 മില്യണ്‍ ഫോളോവേഴ്‌സും നടിക്കുണ്ട്. മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞതിന് ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് താമസിക്കുന്നത്.

ദിലീപിനൊപ്പം മീനാക്ഷി പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ മഞ്ജുവിനൊപ്പം മീനാക്ഷിയെ കണ്ടിട്ടില്ല. 1998ല്‍ ആണ് ദിലീപും മഞ്ജുവും വിവാഹിതരാകുന്നത്. വര്‍ഷങ്ങളോളം വേര്‍പിരിഞ്ഞ് താമസിച്ചതിന് പിന്നാലെ 2015ല്‍ ആണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടിയത്. 2016ല്‍ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മീനാക്ഷി എംബിബിഎസ് ബിരുദം നേടിയത്. എന്നാല്‍ ഈ ചടങ്ങുകളില്‍ ഒന്നും മഞ്ജു വാര്യര്‍ ഉണ്ടായിരുന്നില്ല. ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പഠനത്തിനിടെയുള്ള സമയത്ത് നാട്ടില്‍ വന്നാല്‍ കുടുംബത്തോടൊപ്പം പൊതുപരിപാടികളില്‍ പങ്കെടുക്കാറുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി