മീനാക്ഷിക്കൊപ്പം തകര്‍പ്പന്‍ നൃത്തവുമായി അല്‍ഫോന്‍സ് പുത്രന്റെ ഭാര്യ; വീഡിയോ വൈറല്‍

ദിലീപിന്റെ മകള്‍ മീനാക്ഷിയും സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ ഭാര്യ അലീനയും തകര്‍ത്താടിയ ഡാന്‍സ് വീഡിയോ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘രാഞ്ജന’ എന്ന ഹിന്ദി ഗാനവും ‘വളയപ്പട്ടി’ എന്ന തമിഴ് ഗാനവും കോര്‍ത്തിണക്കിയുള്ള റീമിക്സിനൊപ്പമാണ് ഇരുവരുടെയും പ്രകടനം.

അല്‍ഫോന്‍സ് പുത്രനാണ് നൃത്ത വിഡിയോയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചത്. ഐശ്വര്യ അശോക് രംഗങ്ങള്‍ ചിത്രീകരിച്ചു. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. നേരത്തെയും നൃത്ത വീഡിയോകളിലൂടെ മീനാക്ഷി ശ്രദ്ധ നേടിയിരുന്നു.

ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് മീനാക്ഷിയും നമിത പ്രമോദും ചേര്‍ന്നവതരിപ്പിച്ച നൃത്തം വൈറലായിരുന്നു. അച്ഛനും അമ്മയും സിനിമാ മേഖലയില്‍ സജീവമായി നില്‍ക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല.

 പക്ഷേ, ഡാന്‍സില്‍ അമ്മ മഞ്ജു വാര്യരുടെ കഴിവുകള്‍ താരപുത്രിക്ക് ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. അതേസമയം, അലീനയും നൃത്തരംഗത്ത് സജീവമാണ്. അടുത്തിടെ നസ്രിയയ്‌ക്കൊപ്പം ചുവടുവച്ചതിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ