ഞാന്‍ എന്റെ പാതയില്‍ തന്നെയാണ്, എന്നാല്‍ എങ്ങോട്ട് ആണെന്ന് അറിയില്ല: മഞ്ജു വാര്യര്‍

ബാക്ക് പാക്കുമായി യാത്രയ്ക്ക് ഇറങ്ങി മഞ്ജു വാര്യര്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബാഗ് പാക്കുമായി എങ്ങോട്ടോ യാത്ര ചെയ്യാനായി കൂള്‍ ലുക്കില്‍ ഒരുങ്ങി നില്‍ക്കുന്ന മഞ്ജുവിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക.

”ഞാന്‍ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല. പക്ഷെ എന്റെ പാതയില്‍ തന്നെയാണ്” എന്നാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്. ‘സന്തോഷത്തോടെ യാത്ര ചെയ്തു വരൂ’, ‘ഹാപ്പി ജേര്‍ണി’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്.

അജിത്ത് ചിത്രം ‘തുനിവി’ന്റെ തിരക്കിലാണ് മഞ്ജു ഇപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് അജിത്തിനൊപ്പവും സഹപ്രവര്‍ത്തകര്‍ക്കൊപ്പം യാത്രകളും മഞ്ജു പോയിരുന്നു. ബൈക്കിലായിരുന്നു മഞ്ജുവിന്റെ യാത്രകളെല്ലാം. തുനിവില്‍ നായിക മാത്രമല്ല ഗായികയായും മഞ്ജു എത്തുന്നുണ്ട്.

മഞ്ജു ആദ്യമായി തമിഴ് ഗാനം ആലപിക്കുന്നതും ഈ സിനിമയ്ക്ക് വേണ്ടിയാണ്. വെട്രിമാരന്‍-ധനുഷ് ടീമിന്റെ ‘അസുരന്‍’ സിനിമയ്ക്ക് ശേഷം മഞ്ജു വീണ്ടും തമിഴില്‍ എത്തുന്ന ചിത്രമാണ് അസുരന്‍. ‘ആയിഷ’, ‘വെള്ളരിപട്ടണം’ എന്നിവയാണ് മഞ്ജുവിന്റെ മറ്റു പുതിയ ചിത്രങ്ങള്‍.

Latest Stories

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി