'ഇസ്തക്കോ', പുതിയ ഗാനവുമായി മഞ്ജു വാര്യരും കൂട്ടരും; 'കയറ്റ'ത്തിലെ ഗാനം പുറത്ത്

മഞ്ജു വാര്യരെ നായകനാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘കയറ്റം’ ചിത്രത്തിലെ ‘ഇസ്തക്കോ’ എന്ന ഗാനം പുറത്ത്. ഇസ്തക്കോ എന്നാല്‍ സ്‌നേഹത്തിലാണ് എന്നാണ് അര്‍ത്ഥം. എന്നാല്‍ മലയാളത്തിലല്ല, അഹര്‍സംസ ഭാഷയില്‍.

കയറ്റം സിനിമയ്ക്ക് വേണ്ടി രൂപപ്പെടുത്തിയ പ്രത്യേകഭാഷയാണ് അഹർസംസ. കയറ്റത്തിന്റെ ഭാഷ. ഹൃദയങ്ങളുടെ ഭാഷ. ആത്മാക്കളുടെ ഭാഷ!

മഞ്ജു വാര്യര്‍, ജാന്‍വി സുഭാഷ്, ജയശ്രീ ലീല, ദേവന്‍ നാരായണന്‍, രതീഷ് ഈറ്റില്ലം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സംഗീത സംവിധായകന്‍ രതീഷ് ഈറ്റില്ലം, ഗായകരായ ദേവന്‍ നാരായണന്‍, ആസ്ത ഗുപ്ത, സോണിത് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സനല്‍ കുമാര്‍ ശശിധരനും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. അപകടകരമായ ഹിമാലയന്‍ പര്‍വതപാതകളില്‍ ഉള്‍പ്പെടെയാണ് കയറ്റം സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധന ചിത്രം നടത്തുന്നുണ്ട്.

മായ എന്ന പുരാതന തത്വചിന്തയാണ് ചിത്രം മുന്നോട്ടു വയ്ക്കുന്ന മറ്റൊരു വിഷയം. പാട്ടുകളും നിറങ്ങളും നിറച്ച ഒരു ചിത്രകഥ പോലെയാണ് കഥപറച്ചില്‍ രീതി. കേവലം ഒരു മൊബൈല്‍ ഫോണിലാണ് ചിത്രീകരണം എന്നതുള്‍പ്പെടെ നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് കയറ്റം. ചിത്രത്തില്‍ മഞ്ജുവിനൊപ്പം വേദ്, ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ ചന്ദ്രു സെല്‍വരാജ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ലൊക്കേഷന്‍ സൗണ്ട് നിവേദ് മോഹന്‍ദാസ്, കലാസംവിധാനം ദിലീപ്ദാസ്.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്