ട്രെന്‍ഡിംഗില്‍ കുതിച്ചുയര്‍ന്ന് 'മനമറിയുന്നോള്'; സിനിമ പോലെ ഗാനവും സൂപ്പര്‍ ഹിറ്റ്

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രം പൊറിഞ്ചു മറിയം ജോസ് വമ്പന്‍ വിജയം നേടി കുതിക്കുകയാണ്. രണ്ടാം വാരത്തിലേക്ക് കടന്ന ചിത്രത്തിന് തിയേറ്ററുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ചിത്രം പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രീതി നേടുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ “മനമറിയുന്നോള് ഇവളാ കെട്ടിയോള്…” എന്നു തുടങ്ങുന്ന ഗാനം ഇതിനകം പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു കഴിഞ്ഞു.

പുറത്തിറങ്ങി രണ്ട് ദിനം പിന്നിടുമ്പോള്‍ ഗാനത്തിന് അഞ്ച് ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരുണ്ട്. യൂട്യൂബ് ട്രെന്‍ഡിംഗിലും ഗാനം അഞ്ചാം സ്ഥാനത്തുണ്ട്. ജ്യോതിഷ് ടി കാശിയുടെ വരികള്‍ക്ക് ജേക്സ് ബിജോയാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ് യേശുദാസും സച്ചിന്‍ രാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്നത്. 80- കളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. 2015- ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈല ആണ് ഇതിനു മുന്നേ ജോഷി സംവിധാനം ചെയ്തത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സിനിമയാണ് “പൊറിഞ്ചു മറിയം ജോസ്”.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ