മാമാങ്കവും ബിലാലുമടക്കം മെഗാസ്റ്റാറിന്റെ വമ്പന്‍ സിനിമകള്‍

2019ല്‍ ചരിത്രം സൃഷ്ടിച്ചാണ് മമ്മൂട്ടി ചിത്രങ്ങള്‍ എത്തുന്നത്. കരിയറിലെ ആദ്യ 100 കോടി ചിത്രമായി മധുരരാജ എത്തി, ഇനി വരാനിരിക്കുന്നത് ഇതിലും വമ്പന്‍ റിലീസുകളാണ്. മാമാങ്കം, ഗാനഗന്ധര്‍വ്വന്‍, ഷൈലോക്ക്, ബിലാല്‍, അമീര്‍ എന്നീ ചിത്രങ്ങള്‍ക്കായി ആരാധകരും കാത്തിരിക്കുകയാണ്.

ഇതുവരെ റിലീസിനെത്തിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ചെങ്കില്‍ ഇനി വരാനിരിക്കുന്നതും അത്ഭുതങ്ങളാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

തിരുന്നാവായ മണപ്പുറത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന മാമാങ്കം പ്രമേയമാക്കിയാണ് എം പത്മകുമാര്‍ മാമാങ്കം ഒരുക്കുന്നത്. സാമൂതിരിയെ വധിക്കാന്‍ പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്. വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, കനിഹ, പ്രാചി തെഹ്ലാന്‍, അനുസിത്താര എന്നിവര്‍ പ്രധാന ഷേത്തിലെത്തുന്നു.

മമ്മൂട്ടി-രമേഷ് പിഷാരടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഗാനഗന്ധര്‍വ്വനും വന്‍ പ്രതീക്ഷയാണുള്ളത്. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സെപ്റ്റംബര്‍ 27ന് റിലീസ് ചെയ്യുന്ന ചിത്രം ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍, രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

വീണ്ടുമൊരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് മമ്മൂട്ടിയുടെ ഷൈലോക്ക് ഒരുങ്ങുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പലിശക്കാരനായാണ് മമ്മൂട്ടി എത്തുക. മീന നായികയായെത്തുന്ന ചിത്രത്തില്‍ രാജ് കിരണും പ്രധാന വേഷത്തിലെത്തുന്നു.

അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയാണ് അമീര്‍. ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന അമീര്‍ നവാഗതനായ വിനോദ് വിജയന്‍ ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴുള്ള സിനിമകളുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞതിന് പിന്നാലെ അമീര്‍ ആരംഭിക്കും.

സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രവും ഉടന്‍ ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിനായി ആരാധകര്‍ക്ക് അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും.

ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ആഷിക് അബുവിന്റെ ഗ്യാങ്‌സറ്റര്‍ 2, നാദിര്‍ഷ ഒരുക്കുന്ന അയാം എ ഡിസ്‌കോ ഡാന്‍സര്‍, കോട്ടയം കുഞ്ഞച്ചന്‍ 2, കുഞ്ഞാലി മരക്കാര്‍ എന്നിങ്ങനെ നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്നത്. ബോക്സോഫീസില്‍ വന്‍ തരംഗമുണ്ടാക്കാന്‍ ഈ സിനിമകള്‍ അധികം വൈകാതെ തന്നെ എത്തും.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്