ശ്രീജേഷിന്റെ വസതിയില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി; ചിത്രങ്ങള്‍

ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി.ആര്‍.ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കുടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്. പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്‌സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മമ്മൂട്ടി ഹൃദയത്തില്‍ തൊട്ട വാക്കുകളിലുള്ള പ്രശംസയായിരുന്നു മമ്മൂട്ടിയുടെ ആദ്യ സമ്മാനം.

പിന്നീട് പൂക്കുട നല്കി. ഒളിമ്പിക്‌സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ മമ്മൂട്ടിയെന്ന അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു.
നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു

കഴിഞ്ഞ 5-ാം തിയതി നടന്ന മത്സരത്തിലാണ് ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഹോക്കി ടീമിനു വെങ്കല മെഡല്‍ ലഭിച്ചത്. ശ്രീജേഷിനു പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വര്‍ണമെഡല്‍ നേടിയ നീരജ് ചോപ്രയ്ക്കു ഹരിയാന സര്‍ക്കാര്‍ 6 കോടിയാണ് നല്‍കിയത്. ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങള്‍ക്കെല്ലാം ഒരു കോടിയാണ് സര്‍ക്കാര്‍ നല്‍കിയത്.

മധ്യപ്രദേശ് സര്‍ക്കാര്‍ വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടിയും നാലാം സ്ഥാനത്തെത്തിയ വനിതാ ഹോക്കി താരങ്ങള്‍ക്ക് 31 ലക്ഷം രൂപ വീതവുമാണ് നല്‍കിയത്. ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ജര്‍മ്മനിയെയാണ് ഇന്ത്യ തോല്‍പിച്ചത്. നിര്‍ണായകമായത് ഗോള്‍കീപ്പറായ ശ്രീജേഷിന്റെ പ്രകടനമായിരുന്നു. 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്കു ഹോക്കി മെഡല്‍ ലഭിക്കുന്നത്. 49 വര്‍ഷത്തിനു ശേഷമാണ് മലയാളിക്കു ഒളിമ്പിക് മെഡല്‍ ലഭിച്ചതെന്നതും മറ്റൊരു പ്രത്യേകതയാണ്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്