മമ്മൂട്ടി ആദ്യമായി കേരള മുഖ്യമന്ത്രിയുടെ വേഷത്തില്‍

27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒരു മന്ത്രിയുടെ വേഷത്തില്‍ എത്തിയത്. ഇപ്പോള്‍ മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി വേഷമിടാന്‍ ഒരുങ്ങുകയാണ്. മമ്മൂട്ടി ഒരു തമിഴ് ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇതാദ്യമാണ്.

ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന സന്തോഷ് വിശ്വനാഥ് ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗിന് സജ്ജമാകും. മമ്മൂട്ടിക്ക് ഈ വര്‍ഷം പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും പേരിടാത്ത ചിത്രത്തില്‍ അഭിനയിക്കുക.

ചിറകൊടിഞ്ഞ കിനാവുകള്‍ ആണ് സന്തോഷ് ഇതിന് മുന്‍പ് സംവിധാനം ചെയ്ത സിനിമ. മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷം ചെയ്യാന്‍ തയാറല്ലായിരുന്നുവെങ്കില്‍ ഈ പ്രോജക്ട് ഉപേക്ഷിച്ചേനെ എന്നാണ് സന്തോഷ് വിശ്വനാഥ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

“സമകാലീന കേരള രാഷ്ട്രീയത്തില്‍ ഒരു മുഖ്യമന്ത്രി എങ്ങനെ ആകണമെന്ന് ഉള്ളതിന്റെ ഉദാഹരണമാണ് ഈ കഥാപാത്രം എന്നതിനാല്‍ മമ്മൂട്ടിയെ പോലെ അഭിനയപാടവമുള്ള ഒരാള്‍ക്ക് മാത്രമെ ഇത് ചെയ്യാനാകു. ഒരു കൊടിയുടെ കീഴിലോ പാര്‍ട്ടിയുടെ തണലിലോ അല്ല ഞങ്ങള്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊതുജനത്തിന്റെ നേതാവ് എന്ന നിലയിലാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്” – സന്തോഷ് പറഞ്ഞു.

മമ്മൂട്ടിയെ കൂടാതെ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സീരിയസാ ഒരു വിഷയത്തിനൊപ്പം തന്നെ ഹ്യൂമറും കൈകാര്യം ചെയ്താണ് ബോബി സഞ്ജയ് തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു.

Latest Stories

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു