മമ്മൂട്ടി തമിഴ് ചിത്രം 'പേരന്‍ബ്' അന്താരാഷ്ട്ര ചലചിത്രമേളയിലേക്ക്

ശ്രീ രാജലക്ഷി ഫിലിംസിന്റെ ബാനറില്‍ മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രം “പേരന്‍ബ”് റോട്ടര്‍ഡാം ചലച്ചിത്ര മേളക്ക് തിരഞ്ഞെടുത്തതായി വാര്‍ത്തകള്‍. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്ത് വിട്ടത്.

ജനുവരി 24 മുതല്‍ ഫെബ്രവരി നാലു വരെ നടക്കുന്ന മേളയുടെ നാല്‍പ്പത്തി ഏഴാം പതിപ്പിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക എന്നാണ് അനൗദ്യോഗിക വിവരങ്ങള്‍ “ഡീപ്പ് ഫോക്കസ്”, “പേര്‍സ്‌പെക്റ്റിവ്‌സ്” ബ്രൈറ്റ് ഫ്യൂച്ചര്‍”, “വോയിസസ്”, എന്നിങ്ങനെ നാലു കാറ്റഗറികളുള്ള മേളയില്‍ ഏത് വിഭാഗത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് വ്യക്തമല്ല.

ദേശീയപുരസ്‌ക്കാര ജേതാവായ റാം ആന്‍ഡ്രിയെ നായികയാക്കി സംവിധാനം ചെയ്ത “തരമണി” എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത പടമാണ് പേരന്‍ബ്. വിദേശത്ത് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നാളായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിത്രത്തില്‍ തമിഴ് നടി അഞ്ജലി, മലയാളിയായ അഞ്ജലി അമീര്‍, സാധന, സമുദ്രകനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ചിത്രം മലയാളത്തിലും തമിഴിലും ഒരേ സമയം റിലീസ് ചെയ്യും. മലയാളത്തിലെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രം ഉടനെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കഴിഞ്ഞവര്‍ഷം റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഹിവോസ് പുരസ്‌ക്കാരം നേടിയത് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗക്കായിരുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി