ഗൗരവത്തോടെ മമ്മൂട്ടി, ഭവ്യതയോടെ പാര്‍വതി; 'പുഴു'വിന്റെ പുതിയ പോസ്റ്റര്‍, വൈറല്‍

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ‘പുഴു’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ബാലതാരവുമാണ് പോസ്റ്ററില്‍ ഉള്ളത്. ഗൗരവത്തോടെ ഇരിക്കുന്ന മമ്മൂട്ടിക്ക് മുന്നില്‍ നില്‍ക്കുന്ന പാര്‍വതിയെ താരത്തിന് പിന്നിലുള്ള കണ്ണാടിയില്‍ കാണുന്നതായാണ് പോസ്റ്റര്‍.

നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് മാസം രണ്ടാം വാരം ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ സെറ്റില്‍ സെപ്റ്റംബര്‍ 11ന് ആണ് മമ്മൂട്ടി ജോയിന്‍ ചെയ്തത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാറില്‍ തോക്കുമായാണ് ഫസ്റ്റ് ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

പുഴുവിന്റെ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് കഥ ഒരുക്കുന്ന സിനിമയാണ് പുഴു.

വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പാര്‍വതി നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. തേനി ഈശ്വറാണ് ഛായാഗ്രഹണം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍