മമ്മൂട്ടിയ്ക്ക് നായികയായി ദീപ്തി ഐപിഎസ്; വണ്ണില്‍ നായികമാരായി ഗായത്രി അരുണും സംയുക്തയും

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് പരസ്പരം എന്ന സീരിയലിലെ ദീപ്തി IPS ആയി പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായത്രി അരുണെന്ന് റിപ്പോര്‍ട്ട്. ്മറ്റൊരു നായിക സംയുക്ത മേനോനാണ്. ബോബി- സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭവുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് വിവരം. ചിത്രത്തില്‍ ജോജു ജോര്‍ജ്ജും മുരളി ഗോപിയും മുഴുനീള വേഷത്തില്‍ കുമ്പളങ്ങി നൈറ്റ്സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാത്യുവും എത്തുന്നു

ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്‍ എന്നാണ് സിനിമയുടെ പേരെന്ന് റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍, മുരളി ഗോപി എന്നിവരാകും ചിത്രത്തിലെ മറ്റുതാരങ്ങള്‍.

തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. അജയ് വാസുദേവ് ചിത്രം ഷൈലോക്കിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാമാങ്കമാണ് റിലീസിനെത്താന്‍ ഒരുങ്ങുന്ന പുതിയ മമ്മൂട്ടി ചിത്രം.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്