സ്വന്തം റെക്കോഡ് തിരുത്തി മമ്മൂട്ടി

സ്വന്തം റെക്കോഡ് തിരുത്തിയെഴുതി മെഗാസ്റ്റാര്‍ മമ്മൂട്ടി. ആദ്യദിന കളക്ഷനില്‍ 4.36 കോടിരൂപയാണ് ഗ്രേറ്റ് ഫാദര്‍ നേടിയിരുന്നത്. എന്നാല്‍ ഇതിനെ പിന്നിലാക്കി മാസ്റ്റര്‍പീസാണ് 5.11 കോടിരൂപയോടെ റെക്കോഡിട്ടിരിക്കുന്നത്. ഒരു മലയാള സിനിമ ആദ്യദിനം ഇത്രയും റെക്കോഡ് തുക ഇതിനു മുന്‍പ് കളക്ട് ചെയ്തിട്ടില്ലെന്നും മാസ്റ്റര്‍പീസിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

പുലിമുരുകനുശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസാണ് ക്രിസ്മസ് ബോക്‌സ് ഓഫീസില്‍ ഏറ്റവും കുടുതല്‍ പണം വാരിയ സിനിമ. മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്്. ചിത്രത്തില്‍ മമ്മൂട്ടി ഇംഗ്ലീഷ് പ്രഫസറായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്.സി.എച്ച് മുഹമ്മദ് വടകരയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പതിനഞ്ച് കോടിയുടെ മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉണ്ണി മുകുന്ദനും ശ്രദ്ധേയമായ വേഷത്തിലുണ്ട്. വരലക്ഷ്മി ശരത്കുമാറും, പൂനം ബജ്വയുമാണ് നായികനിരയില്‍.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്