താടിയും മുടിയും നീട്ടി വളര്‍ത്തി കൂള്‍ ലുക്കില്‍ മമ്മൂട്ടി; പത്തു മാസത്തെ ഇടവേളക്ക് ശേഷം ഷൂട്ടിംഗ് സെറ്റില്‍

കോവിഡ് തളര്‍ത്തിയ സിനിമാലോകം സജീവമായതോടെ നീണ്ട പത്തു മാസങ്ങള്‍ക്ക് ശേഷം സിനിമ സെറ്റില്‍ എത്തി മമ്മൂട്ടി. കേരളാ മുഖ്യമന്ത്രിയായി വേഷമിടുന്ന “വണ്‍” ചിത്രത്തിന്റെ സെറ്റിലാണ് താരം എത്തിയത്. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗിനായാണ് മമ്മൂട്ടി എത്തിയത്.

റേഞ്ച് റോവറില്‍ എത്തിയ താരത്തിന്റെ കൂള്‍ ലുക്കാണ് വൈറലാകുന്നത്. നീട്ടി വളര്‍ത്തിയ മുടി കെട്ടിവെച്ച് കൂളിംഗ് ഗ്ലാസ് ധരിച്ചാണ് താരം സെറ്റിലെത്തിയത്. മമ്മൂട്ടി കാറില്‍ നിന്നും ഇറങ്ങുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വണ്ണില്‍ വേഷമിടുന്നത്. ബോബി-സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതവും ഒരുക്കുന്നു.

ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, മാത്യു തോമസ്, സുധീര്‍ കരമന, സംവിധായകന്‍ രഞ്ജിത്ത്, മാമുക്കോയ, ശ്യമ പ്രസാദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍, അര്‍ച്ചന മനോജ് തുടങ്ങിയവരാണ് വണ്ണിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്