ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് മമ്മൂട്ടി ആരാധകരുടെ കൈത്താങ്ങ്; കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഫാന്‍സ് അസോസിയേഷന്‍

ഓസ്‌ട്രേലിയയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കൈത്താങ്ങായി മമ്മൂട്ടി ആരാധകര്‍. ഇവരാണ് ഓസ്ട്രേലിയയിലെ മലയാളികള്‍ക്കായി പെര്‍ത്തില്‍ നിന്നും കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മയായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്‌ട്രേലിയ ഘടകം.

പ്രമുഖ എയര്‍ ലൈന്‍സ് കമ്പനിയായ സില്‍ക്ക് എയര്‍ വെയ്സും ഓസ്ട്രേലിയ ആസ്ഥാനമായ ഫ്‌ളൈ വേള്‍ഡ് ഇന്റര്‍നാഷണലും ചേര്‍ന്നാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തും പിന്തുണയുമായി രംഗത്തുണ്ട്. ജൂലൈ 25- ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് പുറപ്പെടുന്ന വിമാനം അന്നു രാത്രി പത്തു മണിയോടെ കൊച്ചിയില്‍ എത്തും.

ടിക്കറ്റുകള്‍ ആവശ്യം ഉള്ളവര്‍ +61410366089 നമ്പറില്‍ വിളിച്ചു സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ നേരത്തെയും നിരവധി കാരുണ്യപ്രവൃത്തികള്‍ മമ്മൂട്ടി ആരാധകര്‍ ചെയ്തിരുന്നു.

നേരത്തെ മോഹന്‍ലാലിന്റെ ഗള്‍ഫിലെ ആരാധക കൂട്ടായ്മയായ ലാല്‍ കെയെര്‍സ് പ്രവാസി യാത്രാമിഷന്റെ ഭാഗമായി സൗജന്യ വിമാനത്തില്‍ 177 പ്രവാസികളെ ബഹ്റിനില്‍ നിന്നും കോഴിക്കോട് എത്തിച്ചിരുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്