എനിക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ല; മമ്മൂട്ടിയെ കണ്ട സന്തോഷത്തില്‍ കുട്ടി ആരാധകന്‍

കുഞ്ഞു ആരാധകനോടൊപ്പം സെല്‍ഫിയെടുത്ത് നടന്‍ മമ്മൂട്ടി. ദുബായ് എക്‌സ്‌പോയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് രസകരമായ സംഭവം. കുസൃതിയോടെ പുഞ്ചിരിച്ച്, താരത്തിന്റെ തോളില്‍ കയ്യിട്ടു ചേര്‍ന്നിരിക്കുന്ന കുട്ടി ആരാധകനൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി.

അക്കു വിളിക്കുന്ന അക്ബറാണ് ചിത്രത്തിലെ കുട്ടി ആരാധകന്‍. അക്ബരാഫ്രാന്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ പുറത്തുവിട്ട ചിത്രത്തിനൊപ്പം സൂപ്പര്‍താരത്തിന്റെ കൂടെ സെല്‍ഫി എടുക്കാന്‍ സാധിച്ചതിലുള്ള ആവേശവും സന്തോഷവും അക്ബര്‍ പങ്കുവച്ചു. സ്വപ്നം സഫലമായി നിമിഷം എന്ന ആമുഖത്തോടെയാണ് ചിത്രം അക്ബര്‍ പങ്കുവച്ചത്.

അക്ബറിന്റെ വാക്കുകള്‍ : ‘ദുബായ് 2020 എക്‌സ്‌പോയിലെ സ്വപ്നസാഫല്യ നിമിഷം! എക്കാലത്തേയും എന്റെ പ്രിയ അഭിനേതാവ്, റോള്‍ മോഡല്‍, സൂപ്പര്‍ ഹീറോ മമ്മൂട്ടി! മമ്മൂക്കയെ സിനിമയില്‍ കാണുന്നതിനെക്കാള്‍ ഗ്ലാമര്‍ നേരില്‍ കാണാനാണ്. വിചാരിക്കാതെ കണ്ടപ്പോള്‍ ദുബായില്‍ വന്നതിനേക്കാള്‍ സന്തോഷം!

ഇത് ശരിക്കും കണ്ടതാണോ എന്ന് എനിക്ക് തിരിയുന്നില്ല. മമ്മൂട്ടിയെ കണ്ടപ്പോള്‍ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ല. ഇങ്ങനെ ഫോട്ടോ എടുക്കാന്‍ അവസരം തന്ന മമ്മൂക്കയ്ക്ക് ഒരായിരമായിരം നന്ദി.’

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്