വീണ്ടും വില്ലന്‍ വേഷത്തില്‍ മമ്മൂട്ടി; പ്രധാന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍, ഹൊറര്‍ ത്രില്ലര്‍ വരുന്നു

വീണ്ടും നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി മമ്മൂട്ടി. ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുക. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം.

ഹൊറര്‍ ഗണത്തില്‍പെടുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ കൊച്ചി, പാലക്കാട് എന്നിവിടങ്ങളാണ്. 30 ദിവസമാണ് മമ്മൂട്ടി നല്‍കിയിരിക്കുന്ന ഡേറ്റ്. അര്‍ജുന്‍ അശോകന്‍ 60 ദിവസത്തെ ഡേറ്റ് ആണ് സിനിമയ്ക്കായി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 15ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

‘വിക്രം വേദ’ ഒരുക്കിയ തമിഴ് നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിര്‍മിക്കുന്ന മലയാള സിനിമയാണിത്. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. വരിക്കാശ്ശേരിമനയാകും ഒരു പ്രധാന ലൊക്കേഷന്‍. മമ്മൂട്ടിയുടെ പ്രതിനായക കഥാപാത്രം തന്നെയാകും സിനിമയുടെ പ്രധാന ആകര്‍ഷണം.

പടയോട്ടം, ഇനിയെങ്കിലും, വിധേയന്‍, പലേരി മാണിക്യം, പുഴു എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രമായി എത്തുന്ന ചിത്രം കൂടി.യാണിത്. അതേസമയം, ‘ബസൂക്ക’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മമ്മൂട്ടി രാഹുലിന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കുന്നത്.

റെഡ് റെയ്ന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ഒരുക്കി സംവിധാന രംഗത്തേക്ക് എത്തിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ‘ചാവേര്‍’, ‘എന്നിട്ടും അവസാനം’ എന്നിവയാണ് അര്‍ജുന്‍ അശോകന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ‘കാതല്‍’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നിവയാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം