ശോഭനയും മമ്മൂട്ടിയും അഭിനയിക്കുന്ന മായാനദി; ആഗ്രഹം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. മാത്തനും അപ്പുവുമായി ഐശ്വര്യ ലക്ഷ്മിയും ടൊവീനോയും ഗംഭീരമായ അഭിനയമാണ് കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ മായാനദി കുറച്ചുകാലം മുമ്പാണ് ഇറങ്ങിയതെങ്കില്‍ ആരാകണമായിരുന്നു നടീനടന്മാര്‍ എന്ന ഐശ്വര്യ ലക്ഷ്മി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

അങ്ങനെയെങ്കില്‍ ശോഭനയും മമ്മൂട്ടിയും അഭിനയിച്ച് കാണാനായിരുന്നു ആഗ്രഹമെന്ന് ഐശ്വര്യ പറയുന്നു. മലയാളത്തിന്റെ എവര്‍ഗ്രീന്‍ താരജോഡികള്‍ കൂടിയായ ഇരുവരും മായാനദിക്കായി ഒരുമിച്ചാല്‍ അടിപൊളിയായിരിക്കും. “ശോഭന മാമും മമ്മൂക്കയും അഭിനയിച്ചാല്‍ അടിപൊളി ആയിരിക്കും” എന്നാണ് ഐശ്വര്യ പറഞ്ഞത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

അമല്‍ നീരദ് ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു വരത്തന്‍. ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കില്‍ സൂര്യയും ജ്യോതികയും അഭിനയിച്ച് കാണാനാണ് തനിക്കിഷ്ടമെന്നും താരം പറയുന്നു.

Latest Stories

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം