ആ ആഗ്രഹം കൊണ്ട് ഇത്രയും തേച്ചു മിനുക്കാമെങ്കില്‍ തേച്ചാല്‍ ഇനിയും മിനുങ്ങുമെന്ന് മമ്മൂട്ടി, നടന്റെ വളരെ ജെനുവിനായ അഭിമുഖങ്ങളിലൊന്ന് എന്ന് ആരാധകര്‍; വീഡിയോ

സോഷ്യല്‍ മീഡിയയില്‍ നടന്‍ മമ്മൂട്ടിയുടെ ഒരു പഴയ അഭിമുഖം വൈറലാകുകയാണ്. മനോരമ ചാനലിന്റെ “നേരേ ചൊവ്വെ” എന്ന പരിപാടിയില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. “എന്നെ സംബന്ധിച്ച് സിനിമ എന്നത് ഒരു സ്വപ്നമാണ്. അത് യഥാര്‍ത്ഥമായെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. കാരണം അത്രത്തോളം ഞാന്‍ താലോലിച്ച സ്വപ്നമായിരുന്നു അത്,”” മമ്മൂട്ടി പറയുന്നു

“”എന്റെ രക്തത്തിലോ പാരമ്പര്യത്തിലോ അഭിനയമില്ല. എന്നെ സംബന്ധിച്ച് അഭിനയമെന്ന കലയോടുള്ള അഭിനിവേശം അല്ലെങ്കില്‍ ആവേശം അതാണെന്നെ നടനാക്കിയത്. എന്നിലൊരു നടനെയോ കലാകാരനെയോ ഒരിക്കലും ഞാന്‍ കണ്ടെത്തിയിരുന്നില്ല. മറ്റു നടന്മാര്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ തോന്നുന്ന ആഗ്രഹമാണ്, എനിക്കും അതുപോലെ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ആ ആഗ്രഹം കൊണ്ട് ഞാന്‍ വളര്‍ത്തിയെടുത്ത, ഞാന്‍ തേച്ചുമിനുക്കിയെടുത്ത പ്രകടനമേ ഇപ്പോള്‍ കാണിക്കുന്നുള്ളൂ. എന്റെ ഒരു ആത്മധൈര്യം എന്നു പറയുന്നത്, ഇത്രയും തേച്ചു മിനുക്കാമെങ്കില്‍ തേച്ചാല്‍ ഇനിയും മിനുങ്ങും എന്നതാണ്. നമ്മളെ തന്നെ സ്വയം കണ്ടെത്തുകയാണ് വേണ്ടത്.””മമ്മൂട്ടി വ്യക്തമാക്കി.

“മമ്മൂട്ടിയുടെ ഏറ്റവും ജെനുവിന്‍ ആയ അഭിമുഖങ്ങളില്‍ ഒന്ന്”, “ഈ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ മമ്മൂക്കയോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു” എന്നിങ്ങനെ നിരവധി കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്