‘അമ്മ’യിലെ പൊട്ടിത്തെറികൾക്കും കൂട്ട രാജികൾക്കും പിന്നാലെ സംഘടനയിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ.
post
സ്നേഹപൂർവം പടിയിറങ്ങുന്നു…..”Amma” yil നിന്നും….സത്യത്തിനൊപ്പം..ന്യായത്തിനൊപ്പം…
ശ്വേതയ്ക്കൊപ്പം…
ഇന്നലെയാണ് വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ താരസംഘടന ‘അമ്മ’യുടെ ഭരണസമിതിയിൽ നിന്ന് പ്രസിഡൻ്റ് ശ്വേത മേനോൻ ഉൾപ്പെടെ എല്ലാ അംഗങ്ങളും രാജിവെച്ചത്. ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളും ഉണ്ടായി. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം ഭരണസമിതി രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. ശ്വേതയ്ക്ക് പകരം ഭരണസമിതിയിലെ മറ്റുള്ളവരായിരുന്നു രാജിവയ്ക്കേണ്ടിയിരുന്നതെന്നാണ് മല്ലികയുടെ പ്രതികരണം. സ്ത്രീകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സംഘടനയായി അമ്മ മാറിയിട്ടില്ലെന്നും മാന്യമായി പേരുമാറിയാൽ നിലനില്‍ക്കുമെന്നും വിഷയത്തിൽ സീനിയർ നടന്മാർ ഇടപെടണമെന്നും അവർ മൗനം പാലിച്ചിട്ട് കാര്യമില്ല എന്നും മല്ലിക സുകുമാരൻ പറഞ്ഞു. വിവരവും വിവേകവും നന്നായി സംസാരിക്കാനും കഴിയുന്നവർ നേതൃസ്ഥാനത്തേക്ക് വരട്ടെ. അക്കൂട്ടത്തിൽ സ്ത്രീകൾ കുറവാണ് ഇല്ലെന്ന് തന്നെ പറയാമെന്നും മല്ലിക കൂട്ടിച്ചേർത്തു.