'സ്വപ്‌നങ്ങളെ വഴിയില്‍ ഉപേക്ഷിക്കരുതെന്ന് പറയുകയും ജീവിതം കൊണ്ട് കാണിച്ചു തരുകയും ചെയ്തയാള്‍'; വിക്രമിനെ കണ്ട സന്തോഷത്തില്‍ മാളവിക

മലയാള ചിത്രത്തിലൂടെ തമിഴിലെത്തി അവിടെ സൂപ്പര്‍ താരമായി മാറിയ നടനാണ് ചിയാന്‍ വിക്രം. താരത്തിന്റെ പുതിയ ചിത്രം കദരം കൊണ്ടേന്‍ കഴിഞ്ഞ ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനായി ചിയാന്‍ വിക്രം കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായിരുന്നു. ആ അവസരത്തില്‍ വിക്രത്തെ നേരിട്ടുകണ്ട സന്തോഷത്തിലാണ് നടി മാളവിക വെയില്‍സ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിക്രത്തെ നേരില്‍ക്കണ്ട സന്തോഷത്തിനൊപ്പം മാളവിക ചിത്രവും പങ്കുവെച്ചത്.

“സ്വപ്നങ്ങളെ ഒരിക്കലും വഴിയില്‍ ഉപേക്ഷിക്കരുതെന്ന് പറയുകയും ജീവിതം കൊണ്ട് കാണിച്ചു തരികയും ചെയ്തയാള്‍ക്കൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളും അങ്ങേയറ്റം വിനയമുള്ളയാളുമായ അദ്ദേഹത്തിനൊപ്പം നില്‍ക്കുമ്പോള്‍ നാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.” മാളവിക ഫോട്ടോ പങ്കുവെച്ച് കുറിച്ചു.

https://www.instagram.com/p/B0Nqm1ogR9M/?utm_source=ig_web_copy_link

വിക്രത്തിന്റെ 56ാം ചിത്രമാണ് കദരം കൊണ്ടാന്‍. സ്‌പൈ ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റായാണ് വിക്രം എത്തുന്നത്. കമല്‍ഹാസനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ കമലഹാസന്റെ മകള്‍ അക്ഷര ഹാസനും അഭിനയിക്കുന്നുണ്ട്. കമലഹാസന്‍ ചിത്രങ്ങളിലെ സ്ഥിരം സംഗീതസംവിധായകനായ ജിബ്രാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Latest Stories

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍