മീശയും താടിയും വടിക്കണം എന്ന് ആദ്യം ചിന്തിച്ചിരുന്നു, പിന്നീട് സംഭവിച്ചത്...

ഏതൊരു കഥാപാത്രത്തെയും അനായാസം തന്നിലേക്ക് ആവാഹിച്ചെടുക്കാനുള്ള കഴിവ് തന്നെയാണ് മമ്മൂട്ടിയുടെ വ്യത്യസ്തനാക്കുന്നത്. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ “മാമാങ്ക”ത്തിലെ പെണ്‍ വേഷം ഏറെ വൈറലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും താരത്തിന്റെ ലുക്ക് ഏവരും പുകഴ്ത്തുകയാണ്.

മമ്മൂട്ടിയെ ഈ വേഷത്തില്‍ അണിയിച്ചൊരുക്കിയത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോഷന്‍ എന്‍.ജി ആണ്. ആദ്യം മീശ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് മീശയും താടിയും വെച്ചുകൊണ്ട് തന്നെ ചെറിയൊരു സ്‌ത്രൈണ ഭാവത്തില്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് റോഷന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്.

“”നാലോളം സ്‌കെച്ചുകള്‍ ചെയ്ത് നോക്കിയിരുന്നു. രണ്ട് പ്രാവശ്യം ട്രയല്‍ നടത്തി. മൂന്നോളം വിഗ്ഗുകള്‍ മാറിമാറി പരീക്ഷിച്ചു. വിഗ്ഗും ഫീച്ചറുമാണ് ഹൈലൈറ്റ്. ചെറുതായി സ്‌കിന്‍ ടെക്ചറില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഈ ലുക്ക് മമ്മൂക്കയ്ക്കും സംവിധായകന്‍ എം.പത്മകുമാറിനും ഇഷ്ടമായി”” അങ്ങനെയാണ് മമ്മൂട്ടിയുടെ പെണ്‍ വേഷം ഒരുക്കിയതെന്ന് റോഷന്‍ പറഞ്ഞു.

“മായാമോഹിനി”, “കമ്മാരസംഭവം”, “വിശ്വരൂപം”, “കാശ്‌മോര”, “അനാര്‍ക്കലി”, “ഒടിയന്‍” തുടങ്ങിയ ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്ത ആര്‍ട്ടിസ്റ്റാണ് റോഷന്‍. തമിഴില്‍ വിജയ് സേതുപതിക്കൊപ്പം “ലാഭം” തെലുങ്കില്‍ നാനിയുടെ “വി” എന്ന ചിത്രത്തിന്റെ തിരക്കിലാണ് റോഷന്‍ ഇപ്പോള്‍.

Latest Stories

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും