പോണ്‍ നായിക മിയയുടെ 'സെക്‌സ് ഗോഡ് ആന്റ് ട്രൂത്ത്' വിവാദത്തില്‍

പത്മാവതിനെതിരായ പ്രതിഷേധം തുടരുന്നതിനു പിന്നാലെ മറ്റൊരു സിനിമയും വിവാദത്തിലേക്ക്. രാം ഗേപാല്‍ വര്‍മ്മയുടെ പുതിയ ചിത്രമായ ഗോഡ് സെക്‌സ് അന്റ് ട്രൂത്താണ് വിവാദ മുഖത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. സിനിമ ഇന്ത്യന്‍ ദാമ്പദ്യ സമ്പ്രദായത്തെ അപകടപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശിലെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തു വന്നിരിക്കുകയാണ്.

സിനിമ ഇന്ത്യന്‍ ദാമ്പത്യ സമ്പ്രദായത്തെ അപകടപ്പെടുത്തുന്നുവെന്നും യുവാക്കളെ വഴിതെറ്റിക്കുന്നതുമാണ്. സിനിമയുടെ പ്രചാരണവീഡിയോയും സമൂഹത്തിന് തെറ്റായ സന്ദേശമാണ് കൊടുക്കുന്നതെന്നും മഹിളാമോര്‍ച്ച നഗരഘടകം വൈസ് പ്രസിഡന്റ് ശര്‍മിള ഖടൂണ്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് മഹിളാ മോര്‍ച്ച പൊലീസില്‍ പരാതി നല്‍കി. രാംഗോപാല്‍ വര്‍മ്മയ്ക്കും സിനിമയിലെ മറ്റ് പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് മഹിളാ മോര്‍ച്ച ആവശ്യപ്പെടുന്നത്.

അമേരിക്കന്‍ പോണ്‍ നായിക മിയ മല്‍കോവയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. വിമിയോ ചാനലിലൂടെ ജനുവരി 26-നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. നേരത്തെ ഈ ചിത്രത്തെപ്പറ്റി ആശയമോഷണവും ആരോപിക്കപ്പെട്ടിരുന്നു. തന്റെ നോട്ടുബുക്കില്‍ താന്‍ എഴുതിയിരുന്നത് വര്‍മ കോപ്പിയടിച്ചുവെന്ന് വര്‍മയുടെ “സര്‍കാര്‍ 3” സിനിമയ്ക്ക് കഥയെഴുതിയ പി. ജയകുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ രാംഗോപാല്‍ വര്‍മ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ