സിനിമകള്‍ക്ക് 'പുതുമ' ഇല്ല എന്ന പഴങ്കഥ ഇവിടെ അവസാനിക്കുന്നു ; മഹാവീര്യര്‍; പ്രേക്ഷക പ്രതികരണം

നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാനവേഷങ്ങളിലെത്തിയ ‘മഹാവീര്യര്‍’ ഇന്നാണ് തീയേറ്ററുകളിലെത്തിയത്. . മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമായ മഹാവീര്യറില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയും ആസിഫ് അലിയുമാണ് .

രണ്ടര വര്‍ഷത്തിന് ശേഷം ഒരു നിവിന്‍ പോളി ചിത്രം തിയറ്ററുകളില്‍ എത്തി എന്നതും ഏറെ ശ്രദ്ധേയമാണ്. ഒരിടവേളക്ക് ശേഷം ചിരിപടര്‍ത്താന്‍ എബ്രിഡ് ഷൈന്‍ ചിത്രത്തിന് സാധിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മലയാളത്തിലിറങ്ങുന്ന സിനിമകള്‍ക്ക് പുതുമ ഇല്ലെന്ന പഴങ്കഥ ഇവിടെ അവസാനിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നോട്ട് എവരിവണ്‍സ് കപ്പ് ഓഫ് ടീ എന്നും പ്രേക്ഷകര്‍ പ്രതികരിച്ചിട്ടുണ്ട്.

‘ഫസ്റ്റ് ഹാഫ് വളരെ മികച്ചതായിരുന്നു. ഈയിടെയൊന്നും ഒരു മലയാളം സിനിമ കണ്ട് ഇത്രയും ചിരിച്ചിട്ടില്ല, നിവിന്‍ പോളി കഥാപാത്രം പൊളിച്ചു, തിയറ്ററുകളില്‍ വിസ്മയങ്ങളുടെ വിരുന്ന്. ഓരോ തവണയും നോവലും അത്യധികം ഭാവനാത്മകവുമായ ആശയങ്ങള്‍ കൊണ്ട് നമ്മെ എബ്രിഡ് ഷൈന്‍ അത്ഭുതപ്പെടുത്തുന്നു, വളരെ തൃപ്തികരമായ കഥപറച്ചില്‍, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് എബ്രിഡ് ഷൈനാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പോളി ജൂനിയര്‍ പിക്ചര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്