'ഈ കാഴ്ച കണ്ട് ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു'; വിമാനത്തില്‍ ഏക യാത്രക്കാരനായി മാധവന്‍, വീഡിയോ

അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുബായിലേക്ക് പറന്ന് നടന്‍ മാധവന്‍. എന്നാല്‍ താരത്തിന്റെ വിമാനയാത്രയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കോവിഡ് പ്രതിസന്ധിയില്‍ യാത്രക്കാര്‍ ആരുമില്ലാതെ പൂര്‍ണമായും അനാഥമായി കിടക്കുന്ന വിമാനത്താവളവും വിമാനവുമൊക്കെയാണ് മാധവന്‍ വീഡിയോയിലൂടെ കാണിക്കുന്നത്.

തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ലെന്നും ഈ യാത്രയില്‍ വിമാനത്തിലുള്ള ഏക യാത്രക്കാരന്‍ താന്‍ മാത്രമാണെന്നും മാധവന്‍ പറയുന്നു. ”ഈ കാഴ്ച കണ്ട് ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു. എത്രയും പെട്ടന്ന് ഈ അവസ്ഥക്കൊരു അന്ത്യം വരണമെന്ന് പ്രാര്‍ഥിക്കുന്നു” എന്ന് മാധവന്‍ വീഡിയോക്കൊപ്പം കുറിച്ചു.

അതേസമയം, ഇന്ത്യയിലെ ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ശേഷമാണ് താരം പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുബായിലേക്ക് പോകുന്നത്. നെറ്റ്ഫ്‌ളിക്‌സ് സീരിസായ ഡികപ്പിള്‍ഡിന്റെ ഷൂട്ടിംഗില്‍ ആയിരുന്നു താരം. ഡികപ്പിള്‍ഡിന്റെ ഒന്നാം സീസണിന്റെ ഷൂട്ടിംഗ് ആണ് പൂര്‍ത്തിയായത്.

നമ്പി നാരായണന്റെ ജീവിതം പ്രമേയമാകുന്ന റോക്കട്രി: ദ നമ്പി ഇഫക്ട് ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മാധവന്‍ ആദ്യമായി സംവിധായകന്‍ ആകുന്ന ചിത്രം കൂടിയാണിത്.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല