സെന്‍സര്‍ ബോര്‍ഡിനെ തിരുത്തി ട്രിബ്യൂണല്‍; ജാതിവിവേചനം പ്രമേയമാക്കിയ ലീന മണിമേഖല ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

ലീന മണിമേഖല സംവിധാനം ചെയ്ത മാടത്തി- ദ അണ്‍ഫെയറി ടെയില്‍ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട കട്ടുകള്‍ റദ്ദാക്കി അപ്പലൈറ്റ് ട്രിബ്യൂണല്‍ വിധി. തമിഴ്‌നാട്ടിലെ  പുതിറൈ വണ്ണാര്‍ വിഭാഗത്തില്‍ പെട്ട പ്രായപൂര്‍ത്തിയാകാത്ത യുവതിക്കേല്‍ക്കേണ്ടി വന്ന കടുത്ത ജാതി വിവേചനം പ്രമേയമാക്കിയ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട പ്രധാനപ്പെട്ട എല്ലാ മാറ്റങ്ങളും അപ്പലൈറ്റ് ട്രിബൂണല്‍ കമ്മറ്റി റദ്ദാക്കുകയും സിനിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനിച്ചു.

നാല് വലിയ മാറ്റങ്ങളുള്‍പ്പെടെ ആറ് മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയില്‍ ആവശ്യപ്പെട്ടത്. ഇത് സിനിമയുടെ കഥാഗതിയെ തന്നെ മാറ്റുന്നതാണെന്നാണ് ലീന മണിമേഖല പറഞ്ഞു. സിനിമയില്‍ കുട്ടിയുടെതായി കാണിക്കുന്ന നഗ്‌നരംഗവും ചില അസഭ്യ വാക്കുകളും മാറ്റാന്‍ ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡിനെ സെന്‍സര്‍ അപ്പലൈറ്റ് കമ്മറ്റി ശരിവെച്ചു.

ഏതൊരു ആരാധനാമൂര്‍ത്തിക്ക് പിന്നിലും അനീതിയുടെ ഒരു കഥയുണ്ടാകും എന്ന ഉദ്ധരണി നിരവധിയായ ആരാധനാമൂര്‍ത്തികള്‍ക്ക് പിന്നില്‍ ഒരു അനീതിയുടെ ഒരു കഥയുണ്ടാകും എന്ന് തിരുത്താനാണ് അപ്പലൈറ്റ് കമ്മറ്റി ആവശ്യപ്പെട്ടത്. മുറിച്ചുനീക്കാനോ ശബ്ദം ഒഴിവാക്കാനോ നിലവില്‍ ആവശ്യപ്പെട്ട രംഗങ്ങളോ വാക്കുകളോ സിനിമയുടെ ഗതിക്ക് അത്യന്താപേക്ഷികണെന്നും സെന്‍സര്‍ ബോര്‍ഡിന്റെ നിലവിലെ നിയമങ്ങള്‍ക്ക് അനുസരിച്ച് സിനിമക്ക് എ സര്‍ട്ടിഫിക്കേഷനോട് കൂടി തന്നെ അനുമതി നല്‍കാമെന്നും കമ്മറ്റി വിലയിരുത്തി.

Latest Stories

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സസ്‍പെൻഷൻ നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും