നാഗചൈതന്യ നായകനാകുന്ന സിനിമ, നായിക സായ് പല്ലവിയെ മാത്രം അഭിനന്ദിച്ച് സാമന്ത; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാഗാര്‍ജുനയുടെ ഇടപെടലുകളും?

സാമന്തയും നാഗചൈതന്യയും വേര്‍പിരിയാന്‍ ഒരുങ്ങുകയാണ് എന്ന വാര്‍ത്തകള്‍ ആരാധകരെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല. സാമന്തയുടെ പുതിയ ട്വീറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നാഗചൈതന്യയും സായ് പല്ലവിയും വേഷമിടുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനോടുള്ള സാമന്തയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

ലവ് സ്റ്റോറിയുടെ ട്രെയ്‌ലര്‍ പങ്കുവെച്ച നാഗചൈതന്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സായ് പല്ലവിക്കും ടീമിനും ആശംസകള്‍ നേരുന്നു എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്. സാധാരണ നാഗചൈതന്യയുടെ സിനിമകളുടെ ട്രെയിലറുകളും മറ്റും വലിയ ആവേശത്തോടെയാണ് സാമന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്. ഭര്‍ത്താവിനെ അഭിനന്ദിക്കാനും സാമന്ത മറക്കാറില്ല.

എന്നാല്‍ ഇത്തവണ ഇതൊന്നും ഉണ്ടായിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേരില്‍ നിന്നും നാഗചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് പിന്‍വലിച്ചത് ആയിരുന്നു താരങ്ങള്‍ പിരിയുന്നുവെന്ന അഭ്യൂഹത്തിന് തുടക്കമിട്ടത്.

ഇതിനിടെ നാഗചൈതന്യയുടെ പിതാവും തെലുങ്ക് സൂപ്പര്‍ താരവുമായ നാഗാര്‍ജുനയുടെ ജന്മദിനാഘോഷത്തിലെ സാമന്തയുടെ അസാന്നിദ്ധ്യവും ചര്‍ച്ചയായി മാറിയിരുന്നു. നാഗാര്‍ജുന നടത്താനിരുന്ന പത്രസമ്മേളനം പിന്‍വലിച്ചതും സംശയം ശക്തമാക്കി. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് മകനും മരുമകള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി നാഗാര്‍ജുന ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നാണ്.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ