അഭ്യൂഹങ്ങള്‍ക്ക് അവസാനം, ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മേക്കിംഗ് വീഡിയോ

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് പ്രഖ്യാപിച്ചു. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെതായി പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ 23ന് പ്രഖ്യാപിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഇവരുടെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ഒരു വീഡിയോയിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇതിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

നാളെ വൈകുന്നേരം അഞ്ച് മണിക്ക് ടൈറ്റില്‍ പുറത്തുവിടും. ഇതിന്റെ ഭാഗമായി ടെറ്റില്‍ തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. ‘മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമ’ എന്ന ഭാഗവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. എന്തായിരിക്കും ചിത്രത്തിന്റെ ടൈറ്റില്‍ എന്നാണ് പലരും ചേദിക്കുന്നത്. ചിലര്‍ ടൈറ്റില്‍ പ്രവചിക്കുന്നുണ്ട്. അവസാനമായി ടൈറ്റിലിന്റെ അവസാന അക്ഷരമാണ് പുറത്തുവന്നത്. അത് ‘ന്‍’ ആണ്. ചിത്രത്തിന്റെ പേര് മലക്കാട് വാലിബന്‍ എന്നായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്.

View this post on Instagram

A post shared by Mohanlal (@mohanlal)

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്