ലോറന്‍സ് ബിഷ്‌ണോയി സല്‍മാനെ മാത്രമല്ല കരണ്‍ ജോഹറിനെയും നോട്ടമിട്ടു, പദ്ധതി പുറത്ത്

ബോളിവുഡിലെ നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറില്‍ നിന്നും പണം തട്ടാന്‍ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയും സംഘവും പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇദ്ദേഹത്തില്‍ നിന്ന് അഞ്ച് കോടി തട്ടിയെടുക്കാന്‍ പദ്ധതിയിട്ട കാര്യം സംഘത്തിലെ അംഗമായ മഹാകല്‍ എന്ന സിദ്ധേഷ് കാംബ്ലെയാണ് വെളിപ്പെടുത്തിയതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.

സിദ്ധു മൂസെവാലയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന സന്തോഷ് ജാദവിന്റെ അടുത്ത സഹായിയാണ് സിദ്ധേഷെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിദ്ധു മൂസെവാലയുടെ കൊലപാതകത്തില്‍ സന്തോഷ് ജാദവിനും നാഗനാഥ് സൂര്യവന്‍ഷിക്കും പങ്കുണ്ടെന്ന് സിദ്ധേഷ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കരണ്‍ ജോഹറിനെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുക്കാന്‍ പദ്ധതിയിട്ടുവെന്നും കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘവുമായി ഇന്‍സ്റ്റാഗ്രാമിലൂടെ പദ്ധതികള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും സിദ്ധേഷ് വെളിപ്പെടുത്തി.

മുമ്പ് ബോളിവുഡ് താരം സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ ബിഷ്ണോയി സംഘത്തിന്റെ വധ ഭീഷണി കത്ത് ലഭിച്ചിരുന്നു ബിഷ്ണോയിയുടെ സഹായിയായ വിക്രം ബരാദാണ് കത്ത് നടന്റെ പിതാവ് സലീം ഖാന് എത്തിച്ചിരുന്നത്. ‘മൂസെവാലയുടെ അവസ്ഥ തന്നെയാകും’ എന്നാണ് കത്തില്‍ ഉണ്ടായിരുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്