'അങ്ങനെയാണെങ്കില്‍ ഞാന്‍ എന്റെ വീടും സ്ഥലവും നിന്റെ പേരിൽ എഴുതി തരാം...'; പൃഥ്വിരാജിനോട് ലാലു അലക്‌സ്

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ബ്രോ ഡാഡിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ലാലു അലക്‌സ് അവതരിപ്പിച്ച കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് ലാലു അലക്‌സ് വീണ്ടും സിനിമയിലേക്ക് എത്തിയത്.

സിനിമയുടെ ട്രെയ്‌ലറിലടക്കം പൃഥ്വിയും മോഹന്‍ലാലും നിറഞ്ഞു നിന്നപ്പോള്‍ സിനിമയ്ക്കുള്ളിലെ സര്‍പ്രൈസ് പാക്ക് ആയിരുന്നു ലാലു അലക്‌സ്. പൃഥ്വിരാജ് തന്നെ സിനിമയ്ക്കായി വിളിച്ചപ്പോഴുള്ള സംഭാഷണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ലാലു അലക്‌സ് ഇപ്പോള്‍.

”ലാലുച്ചായാ, അച്ചായനെ ഹീറോ ആക്കി ഞാനൊരു പടം സംവിധാനം ചെയ്യാന്‍ പോവുകയാണ്. അതിന് എനിക്കെന്തു തരും” എന്ന് പൃഥ്വി. ”അങ്ങനെയാണെങ്കില്‍ ഞാനെന്റെ വീടും സ്ഥലവും നിന്റെ പേരിലെഴുതി തരാം…” എന്നായിരുന്നു ലാലു അലക്‌സ് പറഞ്ഞത്.

പൃഥ്വിരാജിന്റെയും തന്റെയും ആദ്യ ഫോണ്‍ സംഭാഷണം ഇതായിരുന്നു എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാലു അലക്‌സ് പറയുന്നത്. തന്റെ സിനിമാ ജീവിതത്തില്‍ ഇടയ്ക്കിടെ ഇങ്ങനെ ചില നല്ല കഥാപാത്രങ്ങള്‍ തേടിയെത്താറുണ്ട്. അങ്ങനെ ഒത്തുകിട്ടിയ കഥാപാത്രമാണ് കുര്യന്‍ മാളിയേക്കല്‍.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് തന്നെ ആദ്യം വിളിച്ചത്. സിനിമയെക്കുറിച്ച് പൃഥ്വി വിളിച്ച് സംസാരിക്കുമെന്നും പറഞ്ഞു. ഉടനെ പൃഥ്വിരാജ് വിളിച്ചു. കഥയും കഥാപാത്രവും കേട്ടയുടനെ തനിക്ക് ഇഷ്ടമായി എന്നാണ് ലാലു അലക്‌സ് പറയുന്നത്.

Latest Stories

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പുറത്തേക്ക് ഒഴുക്കുന്നത് 250 ഘനയടി വെള്ളം

'ഇത് ഞാൻ കണ്ടുവളർന്ന ലെജൻഡോ, വർഷങ്ങളായി അറിയുന്ന കൂട്ടുകാരനോ? ഈ ചിരികൾക്ക് ഒരുപാട് നന്ദി; മോഹൻലാലിനെക്കുറിച്ച് സംഗീത് പ്രതാപ്

'ഡോ. ഹാരിസ് സത്യസന്ധൻ, പറഞ്ഞതെല്ലാം അന്വേഷിക്കും'; ഡോക്ടറിനെ തള്ളാതെ ആരോഗ്യമന്ത്രി വീണാ ജോർജ്

കോഹ്ലിയും രോഹിതും നേടിയ റെക്കോഡിനൊപ്പം ഇനി ഈ ഇന്ത്യൻ താരവും, എന്തൊരു പെർഫോമൻസായിരുന്നു, കയ്യടിച്ച് ആരാധകർ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥി പെറുക്കി സൂക്ഷിച്ചു; യുവാവും യുവതിയും കസ്റ്റഡിയിൽ, സംഭവം തൃശൂരിൽ

നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം : വിനയൻ

'ഉപകരണ ക്ഷാമം ഒരു വർഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു'; വിശദീകരിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ, പിന്തുണയുമായി ഡോകർമാർ, അനങ്ങാതെ ആരോഗ്യവകുപ്പ്

ആർസിബി താരം വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടിയെടുത്തു, പരാതിയുമായി യുപി സ്വദേശിനി

അതിന് കാരണം സൂര്യ, അദ്ദേഹത്തെ പോലൊരു മൂത്ത സഹോദരനെ ലഭിച്ചത് തന്റെ ഭാഗ്യം : കാർത്തി

'ഫണ്ടില്ലാതെ ബിരിയാണി വെക്കാനും ഉപകരണമില്ലാതെ ഓപ്പറേഷൻ ചെയ്യാനും ലേശം ബുദ്ധിമുട്ടാണ്‌'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്